SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

സെമിനാർ

seminar-
സെമിനാർ

കൊടുമൺ: അങ്ങാടിക്കൽ തെക്ക് പ്രോഗ്രസീവ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് നാലിന് മുതിർന്ന പൗരന്മാരും സമൂഹവും എന്ന വിഷയത്തിൽ സെമിനാർ നടത്തും. പ്രോഗ്രസീവ് ലൈബ്രറി നടത്തി വരുന്ന പ്രതിമാസപരിപാടിയുടെ ഭാഗമായാണ് സെമിനാർ. മുതിർന്ന പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ഗവൺമെന്റിൽ നിന്ന് ലഭിക്കുന്ന സഹായപദ്ധതികളെ കുറിച്ചും സെമിനാറിൽ ചർച്ച ചെയ്യും. അടൂർ താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സിംല രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് എൻ.സഹദേവൻ അദ്ധ്യക്ഷത വഹിക്കും. കെ.ജി.രാജൻ, സി.വി ചന്ദ്രൻ, എൻ.സന്തോഷ്‌, കെ. വിജയകുമാർ, ആർ.ഷിബു, എൻ.അശോകൻ, സെക്രട്ടറി കെ.സോമൻ, ബിന്ദു കൃഷ്ണ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL