SignIn
Kerala Kaumudi Online
Saturday, 17 October 2026 3.46 AM IST

കുണ്ടും കുഴിയും, ഇടപെടാതെ അധികൃതർ മൈലപ്ര റോഡിൽ കാലുകുത്താൻ വയ്യ !

kadammanitta
മൈലപ്ര - വല്യയന്തി - കടമ്മനിട്ട റോഡ്

മൈലപ്ര: മൈലപ്ര -വല്ല്യയന്തി റോഡും മൈലപ്ര- പത്തരപ്പടി റോഡിലും കാലുകുത്താൻ പറ്റാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങൾക്കു പോലും കടന്നു പോകാൻ കഴിയാതെ കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ അപകടങ്ങൾ പതിവാണ്. റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ ഇടപെടുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് രണ്ടു റോഡുകളും. തകർന്ന റോഡിലൂടെയുള്ള ബസ് സർവീസ് നിറുത്തിയിരിക്കുകയാണ്.പത്തനംതിട്ടയിൽ നിന്ന് മൈലപ്ര, വല്ല്യയന്തി, കല്ലേലിമുക്ക്, കടമ്മനിട്ട, നാരങ്ങാനം, വലിയകുളം, കോഴഞ്ചേരിവഴി തിരുവല്ല, ചെങ്ങന്നൂർ ഭാഗത്തേക്കും പത്തനംതിട്ട, മൈലപ്ര, ഓലിക്കൽപ്പടി, പത്തരപ്പടി, കാറ്റാടി, പത്തിശേരി, കോഴികുന്നം, മുഹൂർത്തിക്കാവ്, മലയാലപ്പുഴ, പുതുക്കുളം, മുക്കുഴി, തലച്ചിറ, കുമ്പളാംപൊയ്ക, വടശേരിക്കര, പുതുശേരിമല, മന്ദിരംപടി, ബ്ലോക്കുപടി വഴി റാന്നിക്കും കെ.എസ്.ആർ.ടി.സി രണ്ട് ഓർഡിനറി സർവീസ് നട‌ത്തിയിരുന്നു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് സർവീസുകൾ പുനരാരംഭിച്ചെങ്കിലും വീണ്ടും നിറുത്തിവച്ചു. ഓട്ടോ സ്റ്റാൻഡുകളിൽ നിന്ന് വല്ല്യയന്തി, പത്തരപ്പടി ഭാഗത്തേക്ക് പ്രദേശത്തെ ജനങ്ങൾ ഓട്ടം വിളിച്ചാൽ വരാറില്ല. മൈലപ്ര, നാരങ്ങാനം ഗ്രാമപഞ്ചായത്തുകളെയും പത്തനംതിട്ട നഗരസഭയെയും ബന്ധിപ്പിക്കുന്നതാണ് മൈലപ്ര-വല്യയന്തി റോഡ്. മൈലപ്ര - പത്തരപ്പടി റോഡ് മൈലപ്ര, മലയാലപ്പുഴ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും മലയാലപ്പുഴ ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുമാണ്. ശബരിമല തീർത്ഥാടന കാലയളവിൽ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഗതാഗത തടസം നേരിട്ടാൽ ഈ റോഡിൽ കൂടിയാണ് വാഹന ഗതാഗതം തിരിച്ചു വിടുന്നത്.

തുക അനുവദിച്ചു, പണി നടന്നില്ല

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെ.യു ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി കേരള റോഡ് ഫണ്ട് ബോർഡിൽ (കെ.ആർ.എഫ്.ബി) നിന്ന് റോഡുകളുടെ പുനർ നിർമ്മാണത്തിന് തുക അനുവദിച്ചിട്ട് ഒരു വർഷമാകുന്നു. മൈലപ്ര -വല്ല്യയന്തി റോഡിന് 2.40കോടിയും മൈലപ്ര-പത്തരപ്പടി റോഡിന് 83ലക്ഷം രൂപയുമാണ് അനുവദിച്ചത്.

കരാറുകാർ ഉടക്കി

ടെൻഡർ ചെയ്ത രണ്ടു റോഡുകളുടെയും കരാറുകൾ ഏറ്റെടുത്തവർ ടാറിന്റെ വിലവർദ്ധനവ് കാരണം തുക വർദ്ധിപ്പിച്ചെങ്കിലെ റോഡ് പണികൾ തുടങ്ങൂ എന്ന് അധികൃതരെ അറിയിച്ച് മാസങ്ങൾ കഴിഞ്ഞു.

.......................................................................................

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മൈലപ്ര -കാക്കാംതുണ്ട് -വല്യയന്തി റോഡും മൈലപ്ര -ഓലിക്കൽപ്പടി-പത്തരപ്പടി റോഡും അടിയന്തരമായി ആധുനിക നിലവാരത്തിൽ നിർമ്മിക്കണം.

ടി.കെ സോമനാഥൻ നായർ

ബിൽഡിംഗ് ആൻഡ് അദർ

കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ

(എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്റ്)

................................................

മൈലപ്ര-കടമ്മനിട്ട റോഡ് 5.5 കിലോമീറ്റർ തകർന്നു

മൈലപ്ര - പത്തരപ്പടി റോഡ് 1 കിലോമീറ്റർ

ഓട്ടോറിക്ഷകൾ പോകില്ല

ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL