
മല്ലപ്പള്ളി : എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയനിലെ കുമാരനാശാൻ മേഖലയിലെ ശാഖാ ഭാരവാഹികളുടെ സംയുക്ത യോഗം കോട്ടാങ്ങൽ 1229-ാം ശാഖയിൽ നടത്തി. യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ ടി.ഡി.സോമൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിട്രേറ്റർ സന്തോഷ് ശാന്തി സംഘടനാ റിപ്പോർട്ടിംഗ് അവതരിപ്പിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുമ സജികുമാർ, വൈദികയോഗം ചെയർമാൻ ഷാജി ശാന്തി, മേഖല കൺവീനർ അനിൽകുമാർ, ഷാജിമോൻ , തങ്കമ്മ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |