
ചെങ്ങന്നൂർ: ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്.ഐ.ആർ റദ്ദാക്കുക, വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെട്ട മുഴുവൻ പൗരന്മാരെയും പട്ടികയിൽ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ പ്രതിരോധ സമിതി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. സോഷ്യൽ ആക്ടിവിസ്റ്റ് ജെയ്സ് പാണ്ടനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി. ഗോപാലകൃഷ്ണൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. എസ്.സീതിലാൽ, അഡ്വ.ഇ.എൻ. ശാന്തിരാജ്, കെ.ബിമൽജി, മധു ചെങ്ങന്നൂർ, പി.വി.ജോയി, മുരളി ചിറമിക്കാട്, ടി. കോശി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |