
പത്തനംതിട്ട : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാസമിതി സംഘടിപ്പിച്ച നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് പരീക്ഷ പരിശീലനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.ജി.കിഷോർ, സംസ്ഥാന സെക്രട്ടറി എസ്.പ്രേം, പ്രിൻസിപ്പൽ ഡാനിഷ് പി.ജോൺ, പ്രഥമാദ്ധ്യാപിക ദീപ മേരി, എസ്.സുനിൽകുമാർ, ആർ.ജ്യോതിഷ്, ഹാരിസ് സൈമൺ, അരുൺകുമാർ, പി.ആർ.ശ്രീകാന്ത്, ബെൻസി ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |