
തിരുവല്ല : ടേബിൾ ടെന്നീസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് നവംബർ 14ന് രാവിലെ 9.30ന് തിരുവല്ല വൈ എം സി എ ടേബിൾ ടെന്നീസ് അക്കാദമിയിൽ നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, പുരുഷ - വനിത വിഭാഗങ്ങൾക്കും 40 വയസിന് മുകളിലുള്ളവർക്കും മത്സരം ഉണ്ട്. ഈമാസം 31ന് മുമ്പായി പേരുകൾ നൽകേണ്ടതാണ്. പങ്കെടുക്കുന്നവർ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബ്ബുകളിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ടീം അംഗങ്ങൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. ഫോൺ: 9447137429.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |