
പത്തനംതിട്ട : ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള തെരുവുനായ്ക്കളെ പിടിച്ച് എ.ബി.സി കേന്ദ്രത്തിൽ എത്തിച്ച് വന്ധ്യകരണം നടത്തി ആവശ്യമായ ശുശ്രൂഷയും പേവിഷ പ്രതിരോധ കുത്തിവയ്പ്പും നൽകി നിബന്ധനകൾ പ്രകാരം പിടിച്ചെടുത്ത സ്ഥലത്തുതന്നെ തിരികെ തുറന്നുവിടുന്നതിന് അനിമൽ വെൽഫെയർ ബോർഡ് ഒഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഏജൻസികളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (എ.എച്ച്.), ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ജില്ലാ വെറ്ററിനറി കോംപ്ലക്സ്, പത്തനംതിട്ട എന്ന വിലാസത്തിൽ 30ന് വൈകിട്ട് നാലിനു മുമ്പ് താൽപ്പര്യപത്രം സമർപ്പിക്കണം. വെബ്സൈറ്റ്: www.awbi.gov.in. ഫോൺ: 0468 - 2322762.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |