ചെങ്ങന്നൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന ദേശീയ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തിയ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ താരങ്ങൾക്ക് സ്കൂളിൽ സ്വീകരണം നൽകി. കേരള ടീം പരിശീലകരായ അക്ഷയ് കുമാറിന്റെയും സുബിന്റെയും ശിക്ഷണത്തിലാണ് താരങ്ങൾ ഈ നേട്ടം കൈവരിച്ചത്.
അണ്ടർ-14: ജോഷ്വാ, അഗ്നിവേശ്, ബ്രീജേഷ്, റയാൻ, അണ്ടർ-17: ഏബൽ, ആദി, അഭിരാം, അണ്ടർ-19: പ്രണവ് എന്നിവരാണ് മികവ് കാട്ടിയത്. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആശ ബെന്നന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |