ചെങ്ങന്നൂർ: പോഷൺ പക്വാഡ 2026ന്റെ ഭാഗമായി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെയും ചെങ്ങന്നൂർ നഗരസഭയിലെയും ബ്ലോക്ക് പരിധിയിലെ എട്ട് പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾക്കായി ഐ.സി.ഡി.എസ്. ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിവേക് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ശിശുവികസന പദ്ധതി ഓഫീസർ (സി.ഡി.പി.ഒ.) സുജ സ്വാഗതം പറഞ്ഞു. . വനിതാ ശിശുവികസന വകുപ്പിലെ ജില്ലാ പ്രോഗ്രാം ഓഫീസർ മായാലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ഐ.സി.ഡി.എസ്. സൂപ്പർവൈസർ പുഷ്പകുമാരി നന്ദി പറഞ്ഞു.
ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ മനീഷ് കീഴാമഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് അനീഷ ബിജു, കുമാരി മധു, പ്രമോദ് കുമാർ, സജിത മനു, ജിജി കുഞ്ഞുഞ്ഞ്, രതി കെ.വി., സ്മിത, ജെബിൻ പി. വർഗീസ്, ജില്ലാ ഓഫീസർ ബീന, ബ്ലോക്ക് സെക്രട്ടറി ദിൽഷാദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |