SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

സ്നേഹസംഗമം

444
സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജന സ്നേഹസംഗമം സംഘടിപ്പിച്ചു. ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത സംഗമം ഉദ്ഘാടനം ചെയ്തു.

വെണ്മണി: വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിലെ സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജന സ്നേഹസംഗമം സംഘടിപ്പിച്ചു. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത സംഗമം ഉദ്ഘാടനം ചെയ്തു. എം.കെ.വർഗീസ് കോറെപ്പിസ്കോപ്പയുടെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഭവനത്തിലായിരുന്നു സംഗമത്തിനുള്ള വേദിയൊരുക്കിയത്. ‘നാട്ടറിവുകളും നാടൻ ചിന്തകളും’ എന്ന വിഷയത്തിൽ മാത്യു തോമസ് മാത്യു ശെമ്മാശൻ മുഖ്യസന്ദേശം നൽകി. പഴയകാല ഓർമകളും നാട്ടിൻപുറത്തിന്റെ നന്മകളും കോർത്തിണക്കിയ സന്ദേശം പങ്കെടുത്തവർക്ക് ചിരിയും ചിന്തയും പകരുന്നതായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL