കോന്നി : താലൂക്ക് ആശുപത്രിയിലെ എക്സ്റേ യൂണിറ്റിലേക്ക് ഒരു റേഡിയോഗ്രാഫറെ ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമിക്കുന്നു. പ്രായപരിധി 18 - 45. യോഗ്യത: റേഡിയോളജിയിൽ ബിരുദം/ഡിപ്ലോമ, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. മുൻപരിചയം, ഇ.സി.ജി പരിജ്ഞാനം, ആശുപത്രിയുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ളവർ എന്നിവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 23ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. അന്നേ ദിവസം രാവിലെ 10.45 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളു. ഫോൺ: 0468 - 2243469.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |