SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

ഗ്രാൻഡ് നൽകണം

grand
ഗ്രാൻഡ് നൽകണം

പത്തനംതിട്ട: സംസ്ഥാനത്തെ ചെറുതും വലുതുമായ കാവുകളും കുളങ്ങളും നവീകരിക്കുന്നതിന് വർഷം തോറും ഗ്രാൻഡ് നൽകണമെന്നു കാവ് പരിസ്ഥിതി സംരക്ഷണ സമിതിയും ദ്രാവിഡ ക്ഷേത്ര സംരക്ഷണ വേദിയും ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ അനുവദിച്ച സാമ്പത്തിക സഹായം എല്ലാവർക്കും ലഭ്യമാക്കണം. വിവിധ മേഖലകളിൽ ഉള്ളവരെ ഉൾ‌പ്പെടുത്തിയുള്ള ജനകീയ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ കാവ്, കുളം പരിരക്ഷകരുടെയും പൂജാദി കർമങ്ങൾ ചെയ്യുന്നവരുടെയും ജ്യോതിഷകളുടെയും കുടുംബസംഗമം നടത്താനും തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എൻ.എൻ.ഗോപിക്കുട്ടൻ, കെ.ഗോപാലകൃഷ്ണൻ, ജയമോഹൻ ശർമ, രതി മോഹൻ, ആർ.കൃഷ്ണൻ തെങ്ങമം എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL