ചെങ്ങന്നൂർ: മാർത്തോമ്മാ സഭ ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസനത്തിന്റെ ഡൈവേഴ്സിഫൈഡ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ആതുരശുശ്രൂഷകരുടെ സമ്മേളനം തിട്ടമേൽ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ നടത്തി. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, പാലിയേറ്റീവ് കെയർ പ്രവർത്തകർ തുടങ്ങി ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിച്ചുവരുന്നവരും വിരമിച്ചവരുമായ മാർത്തോമ്മാ സഭാംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.ഭദ്രാസനാദ്ധ്യക്ഷൻ ഡോ.യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.സെയ്റു ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. റവ.സിജോ സാമുവേൽ ധ്യാനപ്രസംഗം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |