
കഴക്കൂട്ടം: മുരുക്കുംപുഴ തോപ്പ് മുക്ക് മുതൽ വരിക്കുമുക്ക് വരെയുള്ള ഭാഗത്ത് പി.ഡബ്ല്യു.ഡി ഓട നിർമ്മാണം ആരംഭിച്ചു.ചിറയിൻകീഴ് - കണിയാപുരം റോഡിൽ വർഷങ്ങളായുള്ള വെള്ളക്കെട്ടിന് പരിഹാരമായാണ് ഓട നിർമ്മിക്കുന്നത്.പത്രവാർത്തകളെ തുടർന്നും, പ്രദേശത്തെ 'ജനകീയ കൂട്ടായ്മ'യുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിരന്തര ഇടപെടലിനെത്തുടർന്നുമാണ് നടപടി.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കരാർ നൽകിയെങ്കിലും പണി നീണ്ടുപോയ സാഹചര്യത്തിൽ, പുതിയ സർക്കാർ വന്നതോടെ നാട്ടുകാർ രമ്യ ഹരിദാസ് എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു.ഇതിന്റെ ഫലമായാണ് ഇന്നലെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. രമ്യ ഹരിദാസ് എം.എൽ.എ,ജില്ലാപഞ്ചായത്ത് മെമ്പർ മിനി ജയചന്ദ്രൻ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ്,ബ്ലോക്ക് ഡിവിഷൻ മെമ്പർ അജിത,വൈസ് പ്രസിഡന്റ് കവിത,വാർഡ് മെമ്പർ മൻസൂർ,ജനകീയ കൂട്ടായ്മ പ്രവർത്തകർ എന്നിവർ സ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |