
മുടപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂന്തള്ളൂർ ഗവ എൽ.പി സ്കൂളിൽ തുടങ്ങിയ പുസ്തക കോർണറിന്റെ ഉദ്‌ഘാടനം പെൻഷണേഴ്സ് യൂണിയൻ ജില്ലാ സാംസ്കാരിക സമിതി കൺവീനർ മാറക്കൽ വിജയകുമാർ നിർവഹിച്ചു .പി.ടി.എ പ്രസിഡന്റ് റ്റോമി വി.എസ് അദ്ധ്യക്ഷത വഹിച്ചു. ഗോപു സുകുമാർ,ഡോ.ജി.രാജേന്ദ്രൻ പിള്ള, ഡി.സുചിത്രൻ,ജെ.ശശി,എസ്.നാസറുദീൻ,കെ.ഉമാമഹേശ്വരൻ,സോജ ഐ.എസ്,സലീന സലാവുദീൻ തുടങ്ങിയവർ സംസാരിച്ചു. 500 പുസ്തകങ്ങൾ സ്‌കൂളിന് നൽകി .ചിറയിൻകീഴ് മുദ്ര ആർട്സ് സംഗീത പരിപാടി അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |