തിരുവനന്തപുരം: പണിമുടക്കിയ ലിഫ്റ്റിൽ 20 മിനുട്ടോളം കുടുങ്ങി ശശി തരൂർ എം.പി. ഇന്നലെ വൈകിട്ട് 7.15ഓടെ പി.എം.ജിയിലെ പ്രശാന്ത് ഹോട്ടലിലായിരുന്നു സംഭവം. റോട്ടറി ക്ലബ് സംഘടിപ്പിച്ച പരിപാടിക്കെത്തിയതായിരുന്നു അദ്ദേഹം. ഹോട്ടലിന്റെ ആറാം
നിലയിലായിരുന്നു പരിപാടി.
ഏഴുപേരായിരുന്നു ലിഫ്റ്റിലുണ്ടായിരുന്നത്. പരിധിയിൽ കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തിന് കാരണമെന്ന്
ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. രണ്ട് ലിഫ്റ്റുകളുള്ള ഹോട്ടലിലെ ഒന്നാമത്തെേതിലായിരുന്നു പ്രശ്‌നം. തകരാർ
ശ്രദ്ധയിൽപ്പെട്ട ഉടൻ ഹോട്ടൽ അധികൃതർ ആദ്യം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിയിച്ചതിനെ തുടർന്ന് ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. ഹൈഡ്രോളിക്ക് സ്‌പ്രഡർ ഉപയോഗിച്ച് ഉദ്യോഗസ്ഥർ ലിഫ്റ്റ് തുറന്ന് എല്ലാവരെയും പുറത്തിറക്കുകയായിരുന്നു. ചെങ്കൽച്ചൂള എസ്.എഫ്.ആർ.ഒ ജിതേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |