SignIn
Kerala Kaumudi Online
Thursday, 30 July 2026 4.35 AM IST

കാൽനടയാത്രക്കാർക്ക് 'വയ്യാവേലിയായി' ആറ്റിങ്ങൽ ഫുട്പാത്തിലെ മുൾച്ചെടികൾ

mulchadi

കണ്ണിൽ കൊള്ളും

ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിലെത്തുന്ന കാൽനടയാത്രക്കാർക്ക് അപകടക്കെണിയായി ഫുട്പാത്തിലെ മുൾച്ചെടികൾ. ആറ്റിങ്ങൽ നഗരസഭ 'നഗര സൗന്ദര്യവത്കരണ"ത്തിന്റെ ഭാഗമായി,നാഷണൽ ഹൈവേയുടെ ഇരുഭാഗങ്ങളിലെയും ഫുട്പാത്തിലെ ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച പൂച്ചട്ടികളാണ് കാൽനടയാത്രക്കാർക്ക് ദുരിതമായി മാറിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നഗരസഭയ്ക്ക് മുന്നിലെ സ്വകാര്യ ലാബിൽ പരിശോധനകൾക്കായി എത്തിയ അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷം വീട് സ്വദേശി സുനീഷിന്റെ (46) മുഖത്ത് ചെടിയുടെ മുള്ള് കൊണ്ട്,ചെറിയ തോതിൽ പരിക്കേറ്റിരുന്നു.ഭാഗ്യം കൊണ്ട് മാത്രമാണ് മുള്ള് കണ്ണിൽ കൊള്ളാതിരുന്നത്.

തീരെ വീതിക്കുറഞ്ഞ ഫുട്പാത്തുകളിലെ അനധികൃത വാഹന പാർക്കിംഗും,ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ ഫുട്പാത്ത് കൈയേറിയുള്ള കച്ചവടങ്ങളും ഇതുവഴിയുള്ള കാൽനടയാത്രയ്ക്ക് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. അടിയന്തരമായി പൂച്ചട്ടികളിൽ സ്ഥാപിച്ചിട്ടുള്ള മുൾച്ചെടികൾ നീക്കം ചെയ്ത് മറ്റു ചെടികൾ നടണമെന്നാണ് കാൽനടയാത്രക്കാരുടെ ആവശ്യം.

സ്വച്ച്ഭാരതിന്റെ ചുവടുപിടിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പിലാക്കിയ സ്വച്ച് സർവേക്ഷൺ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൂച്ചട്ടികളിലാണ് കടലാസ് ചെടി ഉൾപ്പെടെയുള്ള മുൾച്ചെടികൾ വളർന്നുനിൽക്കുന്നത്.

ഒന്നര മീറ്ററോളം ഹൈറ്റിൽ സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് ചട്ടികളിലെ ചെടികൾ കാൽനടയാത്രക്കാരുടെ കണ്ണിലും മുഖത്തും തട്ടും വിധമാണ് വളർന്നുനിൽക്കുന്നത്.

പലയിടങ്ങളിലും ചെടിച്ചട്ടികൾ പൊട്ടിയ നിലയിൽ

രാത്രിയിൽ അപകട സാദ്ധ്യക കൂടുതൽ

നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടപ്പാതയിൽ സ്ഥാപിച്ച മുൾച്ചെടികൾ നീക്കം ചെയ്യണം.

അഞ്ചുതെങ്ങ് സജൻ,

സാമൂഹ്യ പ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL