SignIn
Kerala Kaumudi Online
Friday, 21 August 2026 2.08 AM IST

എം.എൽ.എയുടെ പേരിൽ പണം തട്ടിയ മൂന്ന് പേർ അറസ്റ്റിൽ

arrest

കാട്ടാക്കട : എം.ആർ. ബൈജു എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് ചമഞ്ഞു പണം തട്ടിപ്പ് നടത്തിയ സംഭവത്തിൽ കുടയത്തൂർ സ്വദേശി രാജേഷ് (43),കിളിയൂർ മണ്ണാങ്കോണം സ്വദേശി വിനീത് (38), എറണാകുളം തോട്ടുപടി സുരേഷ് (41) എന്നിവരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട എം.എൽ.എ പറഞ്ഞിട്ട് വന്നതാണ്, എം.എൽ.എക്ക് വേണ്ടി അടിയന്തര സഹായത്തിന് തുകവേണം എന്നിനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.എം.എൽ.എ ആശുപത്രിയിലാണെന്നും വിളിക്കുന്നത് പേഴ്സണൽ അസിസ്റ്റന്റ് ആണെന്നും പറഞ്ഞ് ഫോണിലൂടെയും പണം ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.

ഒരു വ്യാപാരി 1000 രൂപ കൈമാറുകയും ചെയ്തു. ഇത് സംബന്ധിച്ച് എം.എൽ.എയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. കാട്ടാക്കട ഡിവൈ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL