SignIn
Kerala Kaumudi Online
Friday, 21 August 2026 3.32 AM IST

സൂപ്പർമാർക്കറ്റിൽ മോഷണം: ശുചീകരണ തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: സൂപ്പർമാർക്കറ്റിൽ നിന്ന് തുണിത്തരങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും കടത്തിയതിന് സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.

അസാം സ്വദേശികളായ മക്കിബുൾ ഇസ്ലാം (27), ഡൊളാൽ അലി (27) എന്നിവരാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. എം.ജി റോഡിലെ സെൻട്രൽ സ്ക്വയർ മാളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ബസാറിലെ തൊഴിലാളികളാണ് ഇരുവരും. ബുധനാഴ്ച രാത്രി സ്ഥാപനം അടച്ച ശേഷം ഇന്നലെ രാവിലെ തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ടീ ഷർട്ടുകളും ഫെയ്സ് ക്രീമുകളും ഉൾപ്പെടെ കടത്തി. ഇരുവരും സാധനങ്ങൾ കടത്തിക്കൊണ്ട് പോകുന്ന സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL