SignIn
Kerala Kaumudi Online
Saturday, 31 October 2026 3.12 PM IST

മദ്യലഹരിയിൽ പൊലീസുകാരന്റെ പരാക്രമം: കാർ തടഞ്ഞുനിറുത്തി മർദ്ദിച്ചു

1

വിഴിഞ്ഞം: മദ്യലഹരിയിൽ പൊലീസുകാരൻ കാറിലെത്തിയ കുടുംബത്തെ തടഞ്ഞു നിറുത്തി ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ കാറിൽ സഞ്ചരിച്ച മുക്കോല അഥിതിയിൽ ശാന്തനു (36)ന് പരിക്കേറ്റു. സംഭവത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റിലെ പൊലീസുകാരനായ ടിജുവിനെ(35) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സ്റ്റേഷനിലും അക്രമാസക്തനായതായി പൊലീസ് പറഞ്ഞു. മുക്കോല തലയ്ക്കോട് ഭാഗത്ത് ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം. ശാന്തനുവും ഭാര്യയും അഞ്ച് വയസുള്ള കുട്ടിയും ശാന്തനുവിന്റെ ബന്ധുവായ സ്ത്രീയും കാറിലുണ്ടായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ വഴിയിൽ വച്ച് ഓഫ് ആയി. കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ എത്തിയ പ്രതിയുടെ ബൈക്ക് കാറിൽ ഇടിച്ചു. ഡ്രൈവർ സീറ്റിൽ നിന്ന് പുറത്തിറങ്ങിയ ശന്തനുവിനെ പ്രതി ഹെൽമറ്റ് കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി മർദ്ദിച്ചു. ഇതോടെ സംഭവം കണ്ടുനിന്ന നാട്ടുകാർ ഓടിക്കൂടി പ്രതിയെ തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൽപ്പിടിത്തത്തിലൂടെയാണ് പിടികൂടി സ്റ്റേഷനിലെത്തിച്ചത്. ഇവിടെ മൂന്നുമണികൂറോളം അക്രമാസക്തനായിരുന്നു. ലോക്കപ്പിൽ അടച്ചെങ്കിലും അക്രമാസക്തനായതോടെ പുറത്തിറക്കി വിലങ്ങ് അണിയിച്ചു. രാത്രി 10ഓടെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ജീപ്പിൽ നിന്ന് പ്രതി ഇറങ്ങി ഓടാൻ ശ്രമിച്ചു. വിഴിഞ്ഞം പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL