SignIn
Kerala Kaumudi Online
Thursday, 20 August 2026 1.41 AM IST

ഡയമണ്ട് ജൂബിലി ഇന്റർനാഷണൽ ടോക്ക് സീരീസിന് തുടക്കം

photo

തൃശൂർ: വിമല കോളേജ് ഇംഗ്ലീഷ് വിഭാഗം, ഐ.ക്യു.എ.സി, ഇന്റർനാഷണൽ സ്റ്റുഡന്റ്‌സ് സെൽ, ഇൻഡോ ഫ്രഞ്ച് ലൂമിയർ കളക്ടീവ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ 'ബിയോണ്ട് ദി ബോർഡേഴ്‌സ്: ഫ്രഞ്ച് അക്കാഡമിക് കോൺഫറൻസ്' സംഘടിപ്പിച്ചു. ചടങ്ങിൽ കോളേജിന്റെ ഡയമണ്ട് ജൂബിലി ഇന്റർനാഷണൽ ടോക്ക് സീരീസിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ക്യാമ്പസ് ഫ്രാൻസ് ഇന്ത്യ കേരള മാനേജർ ശബരി കിഷോർ മുഖ്യപ്രഭാഷണം നടത്തി. ഫ്രാൻസിലെ ഉന്നതവിദ്യാഭ്യാസ സാദ്ധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾക്കുള്ള സഹായങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ ബീന ജോസ് അദ്ധ്യക്ഷയായി. ഇൻഡോ ഫ്രഞ്ച് ലൂമിയർ കളക്ടീവ് കൺട്രി ഹെഡ് സെബാസ്റ്റ്യൻ ആന്റണി, ഡോ. സിസ്റ്റർ ടെൻസി വർഗീസ്, ഗ്രിഷ്ട തോമസ്, ഡോ. തോമസ് റൂബി മറിയാമ്മ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL