SignIn
Kerala Kaumudi Online
Thursday, 20 August 2026 3.13 AM IST

കണ്ടശ്ശാംകടവ് ജലോത്സവം വടംവലി മത്സരം: വെങ്കിടങ്ങ് സ്റ്റാർ വിഷൻ ജേതാക്കൾ

photo

അന്തിക്കാട് : ചീഫ് മിനിസ്‌റ്റേഴ്‌സ് ട്രോഫി കണ്ടശ്ശാംകടവ് ജലോത്സവത്തിന്റെ ഭാഗമായി നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വെങ്കിടങ്ങ് സ്റ്റാർവിഷൻ ജേതാക്കളായി. കണ്ടശ്ശാംകടവ് ബോട്ട് ജെട്ടിയിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ ചെർപ്പുളശ്ശേരി റെഡ് ഫോഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്റ്റാർ വിഷൻ അട്ടിമറി വിജയം നേടിയത്. മച്ചാട് അനശ്വര മൂന്നാം സ്ഥാനവും മുണ്ടൂർ യൂണിക്ക് നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ്, വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഐ.എൻ.സുധീഷ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL