SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.42 AM IST

ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് സമാപനം

photo

ഇരിങ്ങാലക്കുട : മൂന്നുദിവസങ്ങളിലായി ഡോൺബോസ്‌കോ സ്‌കൂളിൽ നടന്ന ആൺകുട്ടികളുടെ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ സമാപിച്ചു. അണ്ടർ 14 വിഭാഗത്തിൽ മഹാരാഷ്ട്രയും അണ്ടർ 17 വിഭാഗത്തിൽ ഗോവയും അണ്ടർ 19 വിഭാഗത്തിൽ നോർത്ത് ഈസ്റ്റും ജേതാക്കളായി. 25 പോയിന്റുകൾ നേടി കർണ്ണാടക ഗോവ റീജിയൺ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളേയും ടീമുകളേയും ആദരിച്ചു. തോമസ് ഉണ്ണിയാടൻ എം.എൽ.എ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മാനേജർ ഇമ്മാനുവൽ വട്ടക്കന്നേൽ, ഫാ.ഷിനോ കളപ്പുരയ്ക്കൽ, ഫാ.ജിതിൻ മൈക്കിൾ, ഫാ.ഷിബു ഡേവീസ്, ശാരിക ശിവപ്രസാദ്, ബിന്ദു ബാബു തുടങ്ങിയവർ പ്രസംഗിച്ചു. പെൺകുട്ടികളുടെ വിഭാഗം ദേശീയ ചാമ്പ്യൻഷിപ്പ് 29 ന് രാവിലെ 11 മണിക്ക് പട്ടികജാതി വർഗ വകുപ്പ് മന്ത്രി കെ.എ.തുളസി ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL