SignIn
Kerala Kaumudi Online
Friday, 09 October 2026 3.17 AM IST

കൊല്ലത്തും കുന്നംകുളത്തും എബിന് സ്വർണ നേട്ടം

f

കുന്നംകുളം: യൂത്ത് അത്ലറ്റിക് മീറ്റിൽ സുവർണ നേട്ടം കൈവരിച്ചതിന്റെ ആവേശം തീരുംമുൻപേ ജില്ലാ സ്‌കൂൾ കായിക മേളയിലും സ്വർണം നേടാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് കെ.ജെ.എബിൻ. ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് കൊല്ലത്തെ യൂത്ത് മീറ്റ് കഴിഞ്ഞ് എബിൻ വീട്ടിലെത്തിയത്. യാത്രക്ഷീണം അകറ്റാൻ പോലും സമയം കിട്ടിയില്ല വീണ്ടും കുന്നംകുളത്തെ ട്രാക്കിലേക്ക്. ഹീറ്റ്‌സ് മത്സരങ്ങളുടെ തുടർച്ചയെന്നോണം ഫൈനൽ മത്സരത്തിലും ഒന്നാം സ്ഥാനം. നാഷ്ണൽ യൂത്ത് മീറ്റിൽ വെങ്കല മെഡൽ നേടിയ എബിനെ തേടിയത് യൂത്ത് ഒളിമ്പിക്‌സിന്റെ ഇന്ത്യൻ ക്യാമ്പിലേക്കുള്ള ക്ഷണമാണ്. കുന്നംകുളം സ്‌പോട്സ് ഡിവിഷനിലെ അംഗമായ എബിൻ കുന്നംകുളം ഗവ.ബോയ്‌സ് ഹയർ സെക്കഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. സന്തോഷ് മാനത്താണ് പരിശീലകൻ. ഒല്ലൂർ കൊടങ്കണ്ടത്തിൽ ജോഷിയുടെയും ഷിൻസിയുടെയും മകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL