SignIn
Kerala Kaumudi Online
Sunday, 20 September 2026 3.07 AM IST

കേരളത്തിൽ പ്രതിമാസം 90,000 അഭിമുഖങ്ങളുമായി അപ്‌ന

jobs

കൊച്ചി: പ്രമുഖ തൊഴിൽ, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് സ്ഥാപനമായ അപ്‌ന ഡോട്ട് കോ നാലുമാസത്തിനിടെ കേരളത്തിൽ സംഘടിപ്പിച്ചത് 3.50 ലക്ഷം തൊഴിൽ ഇന്റർവ്യൂകൾ. പ്രതിമാസം 90,000ഓളം അഭിമുഖങ്ങളാണ് സംഘടിപ്പിച്ചത്. പ്രൊഫഷണലുകൾക്ക് സ്വന്തം അഭിരുചിക്കനുസൃതമായ പ്രാദേശിക തൊഴിലവസരങ്ങളാണ് അപ്‌ന ലഭ്യമാക്കുന്നത്.ഈവർഷം ഇതിനകം സംസ്ഥാനത്തുനിന്ന് 1.98 ലക്ഷം പ്രൊഫഷണലുകളെ അപ്‌ന കൂട്ടിച്ചേർത്തു. ആകെ അഭിമുഖങ്ങളുടെ 61 ശതമാനവും കൊച്ചിയിലായിരുന്നു. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, APNA, JOBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360