
കൊച്ചി: മൺസൂൺ മഴയിൽ രാജ്യത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ ടി.എം.ടി (തെർമോ മെക്കാനിക്കലി ട്രീറ്റഡ്) സ്‌റ്റീൽ കമ്പികളുടെ മൊത്ത വിപണിയിലെ വില ആറുമാസത്തെ കുറഞ്ഞ തലത്തിലെത്തി. ടണ്ണിന് 50,000 രൂപയായാണ് നിലവിലെ വില. മേയ് അവസാനത്തെ 56,000 രൂപയിൽ നിന്ന് 10 ശതമാനവും ഏപ്രിലിലെ 60,000 രൂപയിൽ നിന്ന് 16 ശതമാനവും വില കുറഞ്ഞെന്ന് ഗവേഷണ സ്ഥാപനമായ ബിഗ് മിന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതും കരാറുകാർ സ്റ്റീൽ വാങ്ങൽ മാറ്റിവച്ചതുമാണ് വില ഇടിച്ചത്. ആവശ്യക്കാർ കുറഞ്ഞതോടെ സ്റ്റീൽ കമ്പനികളുടെയും വിതരണക്കാരുടെയും സ്റ്റോക്കും ഉയർന്നു. മൺസൂൺ അവസാനിക്കുന്നതോടെ സർക്കാർ അടിസ്ഥാനസൗകര്യ പദ്ധതികളും സ്വകാര്യ നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാകുമ്പോൾ വില സ്ഥിരതയിലായേക്കും.
വിലയിടിവ്
പ്രതീക്ഷ
മൺസൂൺ കഴിഞ്ഞ് അടിസ്ഥാനസൗകര്യ പദ്ധതികൾ സജീവമാകുന്നതോടെ സ്റ്റീൽ വിലയിൽ വീണ്ടും കൂടിയേക്കും
റീട്ടെയിൽ വില
കേരളത്തിൽ റീട്ടെയിൽ വിപണിയിൽ ടി.എം.ടി കമ്പികളുടെ വില ടണ്ണിന് ഏകദേശം 70,000 മുതൽ 74,000 രൂപ വരെയാണ്. ബ്രാൻഡ്, വലിപ്പം, ജില്ല, വാങ്ങുന്ന അളവ് എന്നിവയനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |