SignIn
Kerala Kaumudi Online
Monday, 06 July 2026 1.59 AM IST

ലിസി വീണ്ടും ക്യാമറയ്ക്ക് മുൻപിലേക്ക്, സംവിധാനം പ്രിയദർശൻ

photo

കല്യാൺ ജുവലേഴ്‌സിന്റെ പരസ്യം ശ്രദ്ധേയം

തൃശൂർ: അഭിനയരംഗത്തെ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് കല്യാൺ ജുവലേഴ്‌സിന്റെ ഏറ്റവും പുതിയ പരസ്യ ചിത്രത്തിലൂടെ പ്രമുഖ ദക്ഷിണേന്ത്യൻ നടി ലിസി വീണ്ടും ക്യാമറയ്ക്ക് മുൻപിലെത്തുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന പരസ്യ ചിത്രത്തിൽ മകൾ കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അണിനിരക്കുന്നത്. ആരാധകർ ഒരുപാട് കാത്തിരുന്ന, ഈ കൂടിച്ചേരൽ ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി.

1988ൽ പുറത്തിറങ്ങിയ 'ചിത്രം' എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഈ ഒത്തുചേരൽ സിനിമാപ്രേമികളുടെ മനസിലും വലിയ സന്തോഷത്തിന് വഴിവയ്ക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAMERA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360