SignIn
Kerala Kaumudi Online
Monday, 06 July 2026 1.57 AM IST

ഭിന്നശേഷി ആശ്വാസ ടെക്നോളജിയുമായി​ പാരി​പ്പള്ളി​ യു.കെ.എഫ് വിദ്യാർത്ഥികൾ

ukf-

കൊല്ലം: ഭിന്നശേഷിക്കാർക്ക് സഹായമാകുന്ന നൂതന സോഫ്‌ട്‌വെയറുകളും ഹാർഡ്‌വെയർ അധിഷ്‌ഠിത സാങ്കേതികവിദ്യയും വികസിപ്പിച്ച് പാരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയി​ലെ (ഓട്ടോണമസ്) ഒന്നാംവർഷ ഓട്ടോണമസ് ബാച്ച് വിദ്യാർത്ഥികൾ ശ്രദ്ധ നേടി. കരിക്കുലത്തിന്റെ ഭാഗമായുള്ള യു വൺ എഡ്‌ജ് (തൊഴിൽക്ഷമത വികസനവും വിദ്യാഭ്യാസത്തിലൂടെ വളർച്ചയും) പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച പ്രൊജക്ടുകളാണ് വിദഗ്ദ്ധരുടെ പ്രശംസ നേടിയത്.
കോളേജ് എക്‌സിക്യുട്ടി​വ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പൽ ഡോ. ജയരാജു മാധവൻ, വൈസ് പ്രിൻസിപ്പാൾ ഡോ. വി.എൻ. അനീഷ് എന്നി​വർ അനുമോദന ചടങ്ങിൽ സംസാരി​ച്ചു.

പ്രൊഫ. അഖിൽ ജെ. ബാബുവിന്റെ മേൽനോട്ടത്തിൽ ഡോ. എസ്. ശരത്, ദിവ്യ മധു, ശരത് ദാസ്, സനുഷ് ബാബു, കെ.എൻ. നൂറ, ഡി. ലക്ഷ്മി രാജ്, ഡോ. എസ്. റീബ റെക്‌സ്, ടി. രഞ്ജിത്ത്, എ. സഫ്‌ന, എ.എസ്. ആതിര എന്നിവർ അസിസ്റ്റീവ് ടെക്‌നോളജി പ്രോജക്ട് എക്‌സ്‌പോയുടെ ഏകോപനം നിർവഹിച്ചു.

കേരള സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച 'സോർ' വിദ്യാഭ്യാസ എക്‌സ്‌പോയിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ തെരഞ്ഞെടുത്ത പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. കേരള സാങ്കേതിക സർവകലാശാല അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ. ബിജു വിദ്യാർത്ഥികളുമായി സംവദിച്ചു.

ഭി​ന്നശേഷി​ ജീവി​തം കണ്ടറി​ഞ്ഞു

രണ്ടാം സെമസ്റ്ററിലെ പഠനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരുടെ ജീവിതസാഹചര്യങ്ങൾ കണ്ടറിഞ്ഞാണ് വിദഗ്ദ്ധരുടെ മാർഗനിർദേശത്തോടെ നൂറി​ലധി​കം സോഫ്ട്‌വെയറുകൾ നി​ർമ്മി​ച്ചത്. ദൈനംദിന ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാൻ സഹായിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ, സഹായക മെക്കാനിക്കൽ സംവിധാനങ്ങൾ, ഓട്ടോമേറ്റഡ് ഉപകരണങ്ങൾ, മൊബിലിറ്റി സൊല്യൂഷനുകൾ, ആശയവിനിമയ സഹായ ഉപകരണങ്ങൾ തുടങ്ങിയ വിവിധ പ്രോജക്ടുകൾ പ്രദർശിപ്പിച്ചു.

സമൂഹത്തിന് ഉപകാരപ്പെടുന്ന സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുകയാണ് യു വൺ എഡ്ജ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് കോളേജ് ഡയറക്ടർ അമൃത് പ്രശോഭ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TECHNOLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360