
ലൈഫ് ടൈം ബാറ്ററി വാറന്റി
മുംബയ്: ഇന്ത്യയിലെ വൈദ്യുത വാഹനരംഗത്തെ മുൻനിര ബ്രാൻഡായ ടാറ്റ ഇ.വി പുതിയ സിയേറ ഇ.വി എസ്.യു.വി അവതരിപ്പിച്ചു. 510- 530 കിലോമീറ്റർ വരെ യഥാർത്ഥ ഡ്രൈവിംഗ് റേഞ്ച്, 5.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാനുള്ള ശേഷി, ലൈഫ് ടൈം ഹൈ-വോൾട്ടേജ് ബാറ്ററി വാറന്റി എന്നിവയാണ് പ്രത്യേകതകൾ.
ബുക്കിംഗ് ആരംഭിച്ച വാഹനം ജൂലായ് 15 മുതൽ വിതരണം ചെയ്യും. പുതിയ തലമുറ ഇലക്ട്രിക് സാങ്കേതികവിദ്യയും സിയറയുടെ ഡിസൈൻ പാരമ്പര്യവും സമന്വയിപ്പിച്ചാണ് സിയേറ ഇ.വി വികസിപ്പിച്ചത്. ഡ്യുവൽ മോട്ടോർ ഓൾ-വീൽ ഡ്രൈവ് പതിപ്പിൽ 504 എൻ.എം ടോർക്ക്, ആറ് ടെറൈൻ മോഡുകൾ, 540 ഡിഗ്രി സറൗണ്ട് ക്യാമറ എന്നിവയും ലഭ്യമാണ്.
സവിശേഷതകൾ
75 കിലോവാട്ട് ബാറ്ററി പായ്ക്ക്
500 കിലോമീറ്ററിലധികം റിയൽ വേൾഡ് റേഞ്ച്
15 മിനിറ്റ് ചാർജിൽ 263 കിലോമീറ്റർ ഓടാനുള്ള ശേഷി
വെഹിക്കിൾ-ടു-ലോഡ്
വെഹിക്കിൾ-ടു-വെഹിക്കിൾ സാങ്കേതികവിദ്യ
22 ഫീച്ചറുകളുള്ള ലെവല്‍ -2 പ്ളസ് അഡാസ്
മിന്നും അകത്തളം
ട്രിപ്പിൾ സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
12 സ്‌പീക്കറുകളുള്ള ജെ.ബി.എൽ ഓഡിയോ
ഡോൾബി അറ്റ്മോസ്
പനോരമിക് സൺറൂഫ്
622 ലിറ്റർ ബൂട്ട് സ്‌പേസ്
പവേർഡ് സീറ്റുകൾ
റിമോട്ട് പാർക്കിംഗ്
ഡിജിറ്റൽ സംവിധാനങ്ങൾ
പ്രീമിയം മദ്ധ്യനിര എസ്.യു.വി വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പുതിയ മാനദണ്ഡം സൃഷ്ടിക്കുകയാണ് സിയേറ ഇ.വി ലക്ഷ്യമിടുന്നത്. ഡിസൈൻ, പ്രകടനം, സാങ്കേതികവിദ്യ, ദീർഘദൂര റേഞ്ച് എന്നിവയുടെ യോജിപ്പിച്ച് ഇലക്ട്രിക് മൊബിലിറ്റിയെ ആകർഷകമാക്കുന്ന വാഹനമാണ് സിയേറ.
ശൈലേഷ് ചന്ദ്ര
എം.ഡി., സി.ഇ.ഒ
ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്
എക്സ്ഷോറൂം വില
18.79 ലക്ഷം രൂപ മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |