SignIn
Kerala Kaumudi Online
Monday, 06 July 2026 1.59 AM IST

മഹേന്ദ്ര സിംഗ് ധോണി ഡ്രൈവ് ഇന്ത്യ ബ്രാൻഡ് അംബാസഡർ

msd

കൊച്ചി: ആഗോള ഓട്ടോമോട്ടീവ് ആഫ്‌റ്റർമാർക്കറ്റ് കമ്പനിയായ ഡ്രൈവ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ എം.എസ്. ധോണിയെ നിയമിച്ചു.

ആഫ്‌റ്റർമാർക്കറ്റ് രംഗത്ത് വിശ്വാസവും ഗുണനിലവാരവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ധോണിയെ ബ്രാൻഡിന്റെ മുഖമാക്കിയതെന്ന് പ്രസിഡന്റ് ചിന്തൻ സോപാരിവാല, സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാര്‍ സിംഗ് എന്നിവർ പറഞ്ഞു. മോട്ടോർ സൈക്കിളുകളോടും സ്‌പെയർ പാർട്‌സുകളോടും താല്‍പര്യമുണ്ടെന്നും പങ്കാളിത്തത്തിൽ സന്തോഷമുണ്ടെന്നും എം.എസ്. ധോണി പറഞ്ഞു. ടെൻകോയുടെ ആഫ്റ്റർമാർക്കറ്റ് വിഭാഗമായ ഡ്രൈവ് 53 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ഇന്ത്യയില്‍ എണ്ണൂറിലധികം വിതരണക്കാരുടെ ശൃംഖല കമ്പനിക്കുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHONI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360