SignIn
Kerala Kaumudi Online
Monday, 06 July 2026 1.59 AM IST

എം.ജി മോട്ടോറിന് ജൂണിൽ ഉയർന്ന വില്പന

mfcar

കൊച്ചി: ജൂണിൽ എക്കാലത്തെയും ഉയർന്ന വിൽപ്പന രേഖപ്പെടുത്തി ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ. 30 ശതമാനം വാർഷിക വളർച്ച കൈവരിച്ച കമ്പനി കഴിഞ്ഞ മാസം 7,568 വാഹനങ്ങൾ വിറ്റഴിച്ചു.

ആകെ വിൽപ്പനയുടെ 75 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ്. ഇന്റേണൽ കംബഷൻ എൻജിൻ, ന്യൂ എനർജി വെഹിക്കിൾ മോഡലുകൾ ഉൾപ്പെടുന്ന വൈവിദ്ധ്യമാർന്ന ഉത്പന്നനിരയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് നേട്ടത്തിന് അടിത്തറയായത്.

കുറഞ്ഞ പ്രവർത്തനച്ചെലവ്, പശ്ചിമേഷ്യയിലെ അനിശ്ചിതാവസ്ഥ എന്നിവ ഇലക്ട്രിക് വാഹനങ്ങളോടുള്ള താല്‍പര്യം വർദ്ധിപ്പിച്ചു. ഐ.സി.ഇ മോഡലുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഉപഭോക്താക്കളുടെ മാറിവരുന്ന പ്രതീക്ഷകൾ നിറവേറ്റുന്ന അത്യാധുനിക മൊബിലിറ്റി പരിഹാരങ്ങൾ അവതരിപ്പിക്കുമെന്ന് ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ അനുരാഗ് മെഹ്‌റോത്ര പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360