
കൊച്ചി: കിയ ഇന്ത്യ സെൽറ്റോസ് എസ്.യു.വിയുടെ പുതിയ ജി.ടി.എക്‌സ്.(ഒ), എക്‌സ്-ലൈൻ(ഒ) വകഭേദങ്ങൾ അവതരിപ്പിച്ചു.
ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), 28 സുരക്ഷാ സവിശേഷതകൾ, കിയ കണക്ട് 2.0, ഡിജിറ്റൽ കീ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ളേ തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ.
ഭാരത് എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ സെൽറ്റോസിന്റെ സുരക്ഷയും സാങ്കേതിക മികവും കൂടുതൽ ഉയർത്തുന്നതാണ് പുതിയ വകഭേദങ്ങളെന്ന് കമ്പനി അറിയിച്ചു. ടർബോ പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ വാഹനം ലഭിക്കും. പുറത്തിറങ്ങിയതുമുതൽ പ്രതിമാസം 10,000ലേറെ യൂണിറ്റുകളുടെ വിൽപ്പന സെൽറ്റോസ് നിലനിർത്തുന്നു.
വില
21.57 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |