SignIn
Kerala Kaumudi Online
Saturday, 01 August 2026 2.02 AM IST

'​അ​ക്ഷ​യ​ ​ത​ങ്ക​ ​മാ​ളി​ഗൈ​"​ ​ബ്രാ​ൻ​ഡു​മാ​യി​ ​ക​ല്യാ​ൺ​ ​ജു​വ​ലേ​ഴ്‌​സ് തമിഴ് നാട്ടിൽ

atm

കൊച്ചി: കല്യാൺ ജുവലേഴ്‌സിന്റെ ആദ്യ പ്രാദേശിക ആഭരണ ബ്രാൻഡായ 'അക്ഷയ തങ്ക മാളിഗൈ'(എ.‌ടി.എം) വിപണിയിൽ അവതരിപ്പിച്ചു. തമിഴ്‌നാട് വിപണിയെ ലക്ഷ്യമിട്ടുള്ള ബ്രാൻഡിന്റെ ആദ്യ ഷോറൂം ആഗസ്റ്റ് 21ന് ചെന്നൈ ടി. നഗറിലെ പനഗൽ പാർക്കിൽ തുറക്കും. നടപ്പുവർഷം തമിഴ്‌നാട്ടിൽ അഞ്ച് ഷോറൂമുകൾ ആരംഭിക്കാനാണ് പദ്ധതി. തമിഴ് ചലച്ചിത്രതാരം ശിവകാർത്തികേയനാണ് ബ്രാൻഡ് അംബാസഡർ.

കല്യാൺ, കാൻഡിയർ ബ്രാൻഡുകൾക്ക് പുറമെ പ്രാദേശിക ആഭരണ ബ്രാൻഡുകൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെയാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിലെ ഉപഭോക്താക്കളുടെ അഭിരുചിക്കും വാങ്ങൽ രീതികൾക്കും അനുസൃതമായ ഡിസൈനുകളും ഭാരവും വിലനിലവാരവുമുള്ള ആഭരണങ്ങളാകും ലഭ്യമാക്കുക. ഫ്രാഞ്ചൈസി മാതൃകയിൽ സംസ്ഥാനത്തുടനീളം ശൃംഖല വിപുലീകരിക്കാനാണ് പദ്ധതി. മറ്റു സംസ്ഥാനങ്ങളിലും സമാന പ്രാദേശിക ബ്രാൻഡുകൾ അവതരിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALYAN JEWLLERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360