SignIn
Kerala Kaumudi Online
Friday, 18 September 2026 11.02 PM IST

ആഗോള ടൂറിസം വിപണിയിലേക്ക് ഐ.സി.എൽ ടൂർസ്

icl

കൊച്ചി: അന്താരാഷ്ട്ര ടൂറിസം വിപണിയിൽ പ്രവർത്തനം വിപുലീകരിക്കാൻ ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന അറേബ്യൻ ട്രാവൽമാർട്ടിൽ(എ.ടി.എം) കമ്പനിയുടെ ഉത്പന്ന ബ്രോഷർ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു. ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത് മേനോന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. 'ട്രാവൽ 2040' എന്ന പ്രമേയത്തിൽ നടന്ന മേളയിലൂടെ പുതിയ ബിസിനസ് സാദ്ധ്യതകൾ കണ്ടെത്താനും അന്താരാഷ്ട്ര പങ്കാളിത്തം ശക്തമാക്കാനുമാണ് കമ്പനിയുടെ ലക്ഷ്യം. ദുബായിലെ ടൂറിസം മേഖലയിലെ വളർച്ചയിലും പങ്കാളിയാകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയിലും യു.എ.ഇയിലുമായി പ്രവർത്തിക്കുന്ന ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസിന് ഐ.എ.ടി.എ അംഗീകാരവും യു.എൻ ടൂറിസം അഫിലിയേഷനുമുണ്ടെന്ന് കമ്പനി അറിയിച്ചു. കോർപ്പറേറ്റ് യാത്രകൾ, പ്രീമിയം ഡെസേർട്ട് സഫാരി, മറൈൻ ടൂറിസം തുടങ്ങിയ സേവനങ്ങളാണ് കമ്പനി നൽകുന്നത്. സാങ്കേതികവിദ്യയും പരമ്പരാഗത ആതിഥേയത്വവും സംയോജിപ്പിച്ച് ആഗോള വിപണിയിൽ മികച്ച യാത്രാനുഭവങ്ങൾ ഒരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ICL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360