SignIn
Kerala Kaumudi Online
Thursday, 01 October 2026 2.39 AM IST

ജിയോജിത്തിൽ തലമുറമാറ്റം

busi2

സി. ജെ. ജോർജ് എക്‌സിക്യൂട്ടീവ് ചെയർമാൻ ആകും

ജോൺസ് ജോർജ് പുതിയ മാനേജിംഗ് ഡയറക്ടർ

കൊച്ചി: ജിയോജിത് ഫിനാൻഷ്യൽ സർവീസസിൽ നേതൃമാറ്റം. കമ്പനിയുടെ പുതിയ എക്‌സിക്യൂട്ടീവ് ചെയർമാനായി നിലവിലെ എം.ഡി, സി. ജെ. ജോർജിനെയും മാനേജിംഗ് ഡയറക്ടറായി നിലവിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ജോൺസ് ജോർജിനെയും നിയമിച്ചു. പുതിയ നിയമനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ജൂലായ് 22ന് ചേർന്ന കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗമാണ് സ്ഥാനമാറ്റങ്ങൾക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയത്.

1987ൽ സി. ജെ. ജോർജും രണജിത് കാഞ്ചിലാലും ചേർന്ന് സ്ഥാപിച്ച ജിയോജിത്, ഇന്ത്യയിലെ ഓഹരി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കമ്പനിയാണ്. ഇന്റർനെറ്റ് വഴിയും മൊബൈൽ ഫോൺ വഴിയുമുള്ള ട്രേഡിംഗ് രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത് ജിയോജിത്താണ്. ഇതിനുപുറമെ സ്വർണം, കുരുമുളക്, ഏലം തുടങ്ങിയവയുടെ ഫ്യൂച്ചേഴ്‌സ് ട്രേഡിംഗിനും തുടക്കം കുറിച്ചത് ജിയോജിത്താണ്. നാൽപതാം വർഷത്തേക്ക് കടക്കുന്ന കമ്പനിയുടെ വളർച്ചയിലെ അടുത്ത പടിയാണ് ഈ നേതൃമാറ്റം.

2013ൽ ഡിജിറ്റൽ മീഡിയാ മാനേജരായാണ് ജോൺസ് ജോർജ് ജിയോജിത്തിൽ എത്തിയത്. പിന്നീട്, 2018ൽ ചീഫ് ഡിജിറ്റൽ ഓഫീസറായും 2021ൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിക്കപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GEOJITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360