
കൊച്ചി: ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ബിസ്മി കണക്ടിൽ ആപ്പിൾ ഐഫോൺ 17 പ്രൊ, 17 പ്രൊ മാക്സ് മോഡലുകൾക്ക് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. പഴയ ഫോണിന്റെ എക്സ്ചേഞ്ച് മൂല്യവും ഇൻസ്റ്റോർ ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ബാങ്ക് കാഷ്ബാക്ക് തുടങ്ങിയ ഓഫറുകളും പരമാവധി പ്രയോജനപ്പെടുത്തുമ്പോൾ 56,990 രൂപ മുതൽ ഐഫോൺ 17 പ്രൊ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കി. 1,34,900 രൂപ എം.ആർ.പി ഉള്ള ഐഫോൺ 17 പ്രൊ മോഡലിന് 9,910 രൂപയുടെ ഇൻസ്റ്റോർ ഡിസ്കൗണ്ട് ലഭിക്കും. പഴയ സ്മാർട്ട്ഫോണുകൾ മാറ്റിയെടുക്കുന്നവർക്ക് ഫോണിന്റെ മികച്ച എക്സ്ചേഞ്ച് മൂല്യത്തിന് പുറമെ അധിക എക്സ്ചേഞ്ച് ബോണസായും ബിസ്മി കണക്ട് നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |