SignIn
Kerala Kaumudi Online
Thursday, 01 October 2026 2.39 AM IST

സാഹസിക ടൂറിസം: ഗോവയെ പിന്തള്ളി കേരളം മുന്നിൽ

at1

കൊച്ചി: കേരളത്തിലെത്തുന്ന ആഭ്യന്തര വിനോദസഞ്ചാരികളിൽ നാലിലൊന്നു പേരും സാഹസികവിനോദങ്ങളിൽ ഏർപ്പെടുന്നു. 2025ലെ രണ്ടരക്കോടി ആഭ്യന്തര സഞ്ചാരികളിൽ 60 ലക്ഷത്തോളം പേരാണ് ഇത്തരം വിനോദങ്ങൾ പരീക്ഷിച്ചത്. ഗോവയെ പിന്തള്ളിയാണ് മുന്നേറ്റമെന്ന് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ബിനു കുര്യാക്കോസ് പറഞ്ഞു. പശ്ചിമഘട്ടം, 44 നദികൾ, ജലാശയങ്ങൾ, അണക്കെട്ടുകൾ, 600 കിലോമീറ്റർ കടൽത്തീരം എന്നിവ സാഹസിക ടൂറിസത്തിന് അനുയോജ്യമാണെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. ഗോവയിൽ കടലുമായി ബന്ധപ്പെട്ട വിനോദങ്ങൾക്കാണ് പ്രാമുഖ്യം.

ദക്ഷിണേന്ത്യക്കാരാണ് കേരളത്തിൽ സാഹസിക വിനോദങ്ങൾക്ക് കേരളത്തിലെത്തുന്നവരിൽ ഭൂരിപക്ഷവും. മലനിരകളിലെ ബൈക്ക് യാത്ര, പാരാഗ്ളൈഡിംഗ്, വാട്ടർ സർഫിംഗ്, സ്‌കൂബാ ഡൈവിംഗ്, കാനോയിംഗ്, പാരാസെയിലിംഗ്, പാറക്കെട്ടിൽ കയറ്റം, റാപ്പെല്ലിംഗ്, കാട്ടിലൂടെ നടത്തം, സിപ്‌ലൈൻ, ഹൈറോപ് കോഴ്സസ്, ട്രെക്കിംഗ്, ഒഫ് റോഡ് ജീപ്പ് യാത്ര എന്നിവയാണ് പ്രധാന സാഹസിക വിനോദങ്ങൾ.

സാഹസികവിനോദം വഴിയുള്ള വരുമാനം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്‌ക്ക് നേട്ടമാണ്. വലിയതോതിൽ തൊഴിലവസരവും നൽകുന്നു. പത്ത് മുതൽ 80 വയസുകാർ വരെ സാഹസ വിനോദങ്ങളിൽ പങ്കുചേരുന്നുണ്ട്.

കയാക്കിംഗ് മുതൽ പാരാഗ്ലൈഡിംഗ് വരെ

കോവളം, വർക്കല, പയ്യാമ്പലം, കോഴിക്കോട്, ബേക്കൽ തീരങ്ങളാണ് ജല കായികയിനങ്ങളുടെ കേന്ദ്രങ്ങൾ, കൊല്ലം പരവൂർ, കൊച്ചി, കോഴിക്കോട് എന്നിവ കയാക്കിംഗിന്റെ കേന്ദ്രങ്ങളാണ്.

സമുദ്ര നിരപ്പിന് 1,100 അടി മുകളിലുള്ള വാഗമണ്ണിലെ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ വിദേശികൾക്കും സ്വദേശികൾക്കും പ്രിയങ്കരമാണ്. പറന്നുയരുന്ന സ്ഥലത്ത് തന്നെ തിരിച്ചിറങ്ങുന്ന ടോപ്പ്-ലാൻഡിംഗാണ് ആകർഷണം.

സംസ്ഥാനത്തെ മുഴുവൻ ജില്ലകളും കരയിലെ സാഹസിക വിനോദങ്ങൾക്ക് അനുയോജ്യമാണ്. ടൂറിസം കേന്ദ്രങ്ങളിൽ സിപ്‌ലൈൻ, ഹൈ റോപ് കോഴ്സ്, ഒഫ്റോഡ് സവാരി, ട്രെക്കിംഗ് തുടങ്ങിയവ സർക്കാർ, സ്വകാര്യ ഏജൻസികൾ ഒരുക്കിയിട്ടുണ്ട്.

പ്രോത്സാഹനം, സുരക്ഷ

2012ൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി രൂപീകരണം

2019ൽ അഡ്വഞ്ചർ ടൂറിസം സുരക്ഷാ നിയമം

രജിസ്‌‌റ്റർ ചെയ്‌ത സാഹസിക വിനോദ യൂണിറ്റുകൾ 150ലേറെ

കഴിഞ്ഞ 10 വർഷത്തിനിടയിൽ സാഹസിക ടൂറിസം സഞ്ചാരികൾ വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്.

സെന്തിൽകുമാർ

കെസ്ട്രൽ അഡ്വഞ്ചേഴ്സ്,

മൂന്നാർ

കാഴ്‌ചകൾക്കപ്പുറം കായികവിനോദങ്ങളിൽ ഏർപ്പെടാൻ പ്രായഭേദമെന്യേ താത്പര്യം വർദ്ധിച്ചിട്ടുണ്ട്.

അബ്‌ദുൾ ലത്തീഫ് അറയ്‌ക്കൽ

കൊച്ചിൻ അഡ്വഞ്ചർ ഫൗണ്ടേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADVENTURE TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360