SignIn
Kerala Kaumudi Online
Monday, 02 November 2026 1.12 AM IST

പുതിയ ഉയരങ്ങളിൽ ജി.​എ​സ്.​ടി​ ​വ​രു​മാ​നം

gst

ഇറക്കുമതി ചെലവിലെ വർദ്ധന നേട്ടമായി

കൊച്ചി: രാജ്യത്തെ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനം ഒക്ടോബറിലും കുതിച്ചുയർന്നു. ഒക്ടോബറിൽ റീഫണ്ടുകൾ കഴിച്ചുള്ള അറ്റ വരുമാനം കഴിഞ്ഞ വർഷത്തെ സമാന മാസത്തെക്കാൾ 25.6 ശതമാനം ഉയർന്ന് 2.03 ലക്ഷം കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന വളർച്ചയാണിത്. മൊത്തം ജി.എസ്.ടി വരുമാനം 22.9 ശതമാനം വർദ്ധിച്ച് 2.31 ലക്ഷം കോടി രൂപയായി.

ഇറക്കുമതിയിൽ നിന്നുള്ള മൊത്തം സംയോജിത ജി.എസ്.ടി വരുമാനം 42.2 ശതമാനം ഉയർന്ന് 72,246 കോടി രൂപയായി. റീഫണ്ടുകൾ കിഴിച്ചുള്ള ഇറക്കുമതി നികുതി വരുമാനം 56.2 ശതമാനം വർദ്ധിച്ച് 58,319 കോടി രൂപയിലെത്തി. അതേസമയം, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള മൊത്തം ജി.എസ്.ടി വരുമാനം 15.8 ശതമാനം ഉയർന്ന് 1.59 ലക്ഷം കോടി രൂപയായി. റീഫണ്ടുകൾക്കുശേഷമുള്ള ആഭ്യന്തര വരുമാനം 16.4 ശതമാനം വർദ്ധിച്ച് 1.45 ലക്ഷം കോടി രൂപയിലെത്തി.

അസംസ്‌കൃത സാധനങ്ങളുടെയും ഇന്റർമീഡിയറ്റ് ഉത്പന്നങ്ങളുടെയും വിലക്കുതിപ്പാണ് ഇറക്കുമതി നികുതി കൂടാൻ പ്രധാന കാരണം.

ഏഴ് മാസത്തെ വരുമാനം ₹14.78 ലക്ഷം കോടി

നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ഏഴുമാസത്തിൽ മൊത്തം ജി.എസ്.ടി വരുമാനം 13.2 ശതമാനം ഉയർന്ന് 14.78 ലക്ഷം കോടി രൂപയായി. ഈ കാലയളവിലെ അറ്റ വരുമാനം 12.6 ശതമാനം വർദ്ധിച്ച് 12.69 ലക്ഷം കോടി രൂപയിലെത്തി.

കേരളത്തിന് 23% വരുമാന വളർച്ച

ഒക്ടോബറിൽ കേരളത്തിന്റെ ജി.എസ്.ടി വരുമാനം 23 ശതമാനം ഉയർന്ന് 3,486 കോടി രൂപയായി. വലിയ സംസ്ഥാനങ്ങളിൽ 35,150 കോടി രൂപയുമായി മഹാരാഷ്ട്ര മുന്നിലെത്തി. കർണാടക 15,922 കോടി രൂപയും ഗുജറാത്ത് 13,516 കോടി രൂപയും നേടി. അസം 47 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ തമിഴ്നാട്ടിൽ വരുമാന വളർച്ച മൂന്ന് ശതമാനത്തിൽ ഒതുങ്ങി.

കേന്ദ്ര ജി,എസ്.ടി വരുമാനം: 42,945 കോടി രൂപ

സംസ്ഥാന ജി.എസ്.ടി വരുമാനം: 51,340 കോടി രൂപ

സംയോജിത വരുമാനം: 1.34 ലക്ഷം കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360