SignIn
Kerala Kaumudi Online
Monday, 02 November 2026 1.12 AM IST

നാല് ദിവസത്തെ ആനുകൂല്യങ്ങളോടെ ഹീറോത്സവ്

hero

100% വരെ ഫിനാൻസിംഗ്

2,222 രൂപ മുതൽ പ്രതിമാസ തിരിച്ചടവ്

കൊച്ചി: ഇരുചക്രവാഹന ഉപഭോക്താക്കൾക്കായി നാല് ദിവസത്തെ പ്രത്യേക ഓഫറുകളുമായി ഹീറോ മോട്ടോകോർപ്പ്. നവംബർ ഒന്ന് മുതൽ നാല് വരെ നടക്കുന്ന 'ഹീറോത്സവ്' കാമ്പെയ്നിന്റെ ഭാഗമായി വാഹനങ്ങൾ വാങ്ങുന്നവർക്ക് വിവിധ സാമ്പത്തിക ആനുകൂല്യങ്ങളും സമ്മാനങ്ങളും ലഭിക്കും. കമ്പനിയുടെ ദേശീയ ആഘോഷ പ്രചാരണമായ 'ഹീറോ സംഗ് ത്യോഹാർ ഹേ ഹർ കഹീൻ' എന്നതിന്റെ ഭാഗമായാണ് പരിപാടി.

കാമ്പെയിനിന്റെ ഭാഗമായി ദിവസേന ഹീറോ ഇരുചക്രവാഹനങ്ങൾ, സ്വർണനാണയങ്ങൾ, മറ്റ് സമ്മാനങ്ങൾ എന്നിവ നേടാൻ അവസരമുണ്ട്. വാഹന വിലയുടെ 100 ശതമാനം വരെ ഫിനാൻസിംഗ്, 2,222 രൂപ മുതൽ പ്രതിമാസ തിരിച്ചടവ്, നോ കോസ്റ്റ് ഇ.എം.ഐ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ.

തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10,000 രൂപ വരെ തൽക്ഷണ ക്യാഷ്ബാക്കും അർഹരായ ഉപഭോക്താക്കൾക്ക് 6,000 രൂപ വരെയുള്ള കോർപ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇക്കാലയളവിൽ ഹീറോ ഡീലർഷിപ്പുകളിലൂടെയും കമ്പനിയുടെ ഡിജിറ്റൽ റീട്ടെയിൽ പ്ലാറ്റ്‌ഫോം വഴിയും ഓഫറുകൾ പ്രയോജനപ്പെടുത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HERO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360