SignIn
Kerala Kaumudi Online
Tuesday, 03 November 2026 2.27 AM IST

ഇന്ത്യാ സഖ്യത്തിന്റെ റാലി ഡൽഹിയിൽ 11,000 കോടിയുടെ വ്യാപാരനഷ്ടം  പ്രതിഷേധവുമായി വ്യാപാരികൾ  ബി.ജെ.പിയെ പഴിച്ച് രാഹുൽ

gh

ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി കാരണം ഡൽഹിയിൽ 11,000 കോടിയുടെ വ്യാപാര നഷ്ടമുണ്ടായെന്ന് വ്യാപാരികൾ. രണ്ടര ലക്ഷത്തോളം കടകൾ അടഞ്ഞുകിടന്നു. ഇതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യാപാരികളുടെ പ്രതിഷേധവും ശക്തമായി. എന്നാൽ,കൊണാട്ട് പ്ലേസിലെ കടകൾ ബി.ജെ.പി നിർബന്ധിച്ച് അടപ്പിച്ചതാണ് വ്യാപാരികൾക്ക് നഷ്ടമുണ്ടാക്കിയതെന്നാണ് രാഹുലിന്റെ ആരോപണം.

ചേംബർ ഒഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സി.ടി.ഐ) ചെയർമാൻ ബ്രിജേഷ് ഗോയലാണ് രാഹുലിനെതിരെ വിമർശനവുമായി രംഗത്തുവന്നത്. റാലി നടന്ന മേഖലയിൽ 20 മുതൽ 25 വരെയുള്ള പ്രധാന മാർക്കറ്റുകളിലെ മൂന്ന് ലക്ഷം കടകളിൽ 80 ശതമാനവും അടഞ്ഞുകിടന്നുവെന്നും രണ്ടര ലക്ഷത്തോളം കടകൾക്ക് വ്യാപാരം നടത്താനായില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈ വിപണികളിൽ ദീപാവലി സീസണിൽ 10,000 മുതൽ 12,000 കോടി വരെ വ്യാപാരം നടക്കാറുണ്ടെന്നും റാലി കാരണം 10,000 മുതൽ 11,000 കോടി വരെ നഷ്ടമുണ്ടായെന്നുമാണ് സി.ടി.ഐയുടെ വിലയിരുത്തൽ. ഡൽഹിക്ക് പുറത്തുനിന്ന് വ്യാപാരത്തിനായി എത്തുന്ന നാല് ലക്ഷം വരെ ആളുകൾ എത്തിയില്ല. 5,000 ചരക്കുവാഹനങ്ങൾക്ക് വിപണികളിലേക്ക് സാധനങ്ങളെത്തിക്കാനായില്ലെന്നും സംഘടന ആരോപിച്ചു. ചാന്ദ്നി ചൗക്ക്,സദർ ബസാർ,ഖാരി ബാവ്ലി,ദരിയാഗഞ്ച്,കാശ്മീരി ഗേറ്റ്,മോരി ഗേറ്റ് തുടങ്ങിയ വ്യാപാരകേന്ദ്രങ്ങളെയാണ് പ്രതിസന്ധി ബാധിച്ചത്.

അതേസമയം,റാലിയിൽ പങ്കെടുക്കാനെത്തുന്നവർ ഡൽഹിയിലെ ചെറുകിട വ്യാപാരികളിൽനിന്ന് സാധനങ്ങൾ വാങ്ങണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ,അന്നേ ദിവസം കൊണാട്ട് പ്ലേസിലെത്തിയപ്പോൾ കടകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് രാഹുൽ ആരോപിച്ചു. ബി.ജെ.പി ഓരോ കടയും നിർബന്ധിച്ച് അടപ്പിക്കുകയായിരുന്നുവെന്നും ഇതിലൂടെ വ്യാപാരികൾക്ക് നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA BLOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360