ന്യൂഡൽഹി: തന്റെ വാഹന ശേഖരത്തിലേയ്ക്ക് പുതിയൊരു അതിഥിയെക്കൂടി സ്വാഗതം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരം വൈഭവ് സൂര്യവംശി. ബീഹാറിൽ നിന്നുള്ള 15കാരനായ ബാറ്റർ ടാറ്റ സിയേറ എസ്‌യുവി ആണ് പുതിയതായി സ്വന്തമാക്കിയത്. 2026ലെ ഐപിഎല്ലിൽ 'സീസണിലെ സൂപ്പർ സ്‌ട്രൈക്കർ' എന്ന നേട്ടം സ്വന്തമാക്കിയതിനുള്ള സമ്മാനമായാണ് താരത്തിന് ടാറ്റ എസ്‌യുവി ലഭിച്ചത്. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം പുതിയ കാറിന് മുന്നിൽ നിന്നുള്ള വൈഭവിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.
2025 ഐപിഎല്ലിലും വൈഭവ് സീസണിലെ സൂപ്പർ സ്‌ട്രൈക്കർ' എന്ന പദവി സ്വന്തമാക്കിയിരുന്നു. അന്ന് താരത്തിന് ടാറ്റ കർവ് ഇവിയാണ് സമ്മാനമായി ലഭിച്ചത്. മുൻ രാജസ്ഥാൻ റോയൽസ് ഉടമ രഞ്ജിത് ഭർതാകുർ സമ്മാനിച്ച മെർസിഡസ് ബെൻസും താരത്തിന്റെ വാഹനശേഖരത്തിലുണ്ട്. മഹീന്ദ്ര എക്‌സ്‌യുവി700, ഹ്യുണ്ടായ് വെർണ എന്നിവയാണ് വൈഭവിന്റെ കുടുംബത്തിന് സ്വന്തമായുള്ള മറ്റ് കാറുകളെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ജൂലായിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലൂടെ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററാണ് വൈഭവ്. അടുത്തിടെ, ബീഹാർ സീനിയർ പുരുഷ ടീമിന്റെ ക്യാപ്റ്റനായി വൈഭവിനെ നിയമിച്ചിരുന്നു. 2026ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ താരം ടീമിനെ നയിക്കും.
🚨 Vaibhav Sooryavanshi welcomes a new member to his family! ❤️
Vaibhav Sooryavanshi was spotted receiving his brand-new Tata Sierra SUV at the showroom alongside his family. He won the car for being named the Super Striker of the Season in IPL 2026.
A special Dhanteras and Diwali 2026 celebration! 🪔✨
A brand-new Tata Sierra in Vaibhav Sooryavanshi's garage! ❤️
— Sonu (@Cricket_live247) November 8, 2026
Indian cricketer Vaibhav Sooryavanshi, 15, has received a new Tata Sierra SUV as a reward for winning the Super Striker of the Season award in IPL 2026. This is his second consecutive win. His car collection also includes a Tata Curvv EV and a Mercedes-Benz. He recently became Bihar's senior men's team captain.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |