
കൊച്ചി: വണ്ടർല ഹോളിഡേയ്സിന് 2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മികച്ച പ്രകടനം. മുൻവർഷത്തെക്കാൾ 42 ശതമാനം വർദ്ധിച്ച് വരുമാനം 125.68 കോടി രൂപയായി. എബിറ്റഡ 90 ശതമാനം ഉയർന്ന് 30.11 കോടി രൂപയിലെത്തി.
7.25 ലക്ഷം സന്ദർശകർ ഇക്കാലയളവിൽ എത്തി. ആദ്യ പകുതിയിലെ വരുമാനം 41 ശതമാനം വർദ്ധിച്ച് 377.78 കോടി രൂപയും എബിറ്റഡ 47 ശതമാനം ഉയർന്ന് 152.10 കോടി രൂപയുമായി. ബെംഗളൂരു, കൊച്ചി പാർക്കുകളും റിസോർട്ട് ബിസിനസും എക്കാലത്തെയും മികച്ച രണ്ടാം പാദ പ്രകടനം കാഴ്ചവെച്ചു. ചെന്നൈ പാർക്ക് 27.7 കോടി രൂപ വരുമാനം നേടി.
എക്കാലത്തെയും മികച്ച രണ്ടാം പാദമാണിതെന്ന് കമ്പനി എക്സിക്യൂട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ ചിറ്റിലപ്പിള്ളി പറഞ്ഞു. മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കാനും സുസ്ഥിരമായ വളർച്ച നേടാനുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |