SignIn
Kerala Kaumudi Online
Thursday, 01 October 2026 1.21 PM IST

നിക്ഷേപങ്ങളുടെ പലിശ ഉയർത്തി കെ.എസ്.എഫ്.ഇ

തിരുവനന്തപുരം: സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും ആശ്വാസം പകർന്ന് കെ.എസ്.എഫ്.ഇ നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് ഉയർത്തി. 91 മുതൽ 180 ദിവസം വരെ കാലാവധിയുള്ള നിക്ഷേപത്തിന് പുതുക്കിയ പലിശ ഏഴ് ശതമാനമാണ്. നേരത്തേയിത് 4.75 ശതമാനമായിരുന്നു. ഒരുവർഷ കാലാവധിയുള്ള പൊതു സ്ഥിരനിക്ഷേപങ്ങളുടെ (ജനറൽ എഫ്.ഡി) പലിശ ഏഴു ശതമാനത്തിൽ നിന്ന് 7.25 ശതമാനമാക്കി ഉയർത്തി.

ചിട്ടിപ്പണ നിക്ഷേപങ്ങളുടെ പലിശ 7.5 ശതമാനത്തിൽ നിന്ന് 7.75 ശതമാനത്തിലേക്കും ചിട്ടിയിലെ മേൽബാദ്ധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ എട്ട് ശതമാനത്തിൽ നിന്ന് 8.5 ശതമാനത്തിലേക്കുമാണ് ഉയർത്തിയത്. മുതിർന്ന പൗരന്മാർക്കുള്ള പുതുക്കിയ പലിശ 8.5 ശതമാനമാണ്. നേരത്തേ ഇത് എട്ട് ശതമാനമായിരുന്നു. സേവിംഗ്‌സ് അക്കൗണ്ടിന് സമാനമായ സുഗമ നിക്ഷേപ/സുഗമ സെക്യൂരിറ്റി പദ്ധതികളുടെ പലിശ 5.5 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായും വർദ്ധിപ്പിച്ചു. സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ പ്രതിമാസം ലഭിക്കും.

പ്രവാസികൾക്കും

വ്യാപാരികൾക്കും വായ്പ

കെ.എസ്.എഫ്.ഇ നിക്ഷേപ സമാഹരണം നടത്തി പ്രവാസികൾക്കും വ്യാപാരികൾക്കും വായ്‌പ ലഭ്യമാക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. കെ.എസ്.എഫ്.ഇയുടെ രണ്ടുവർഷം കാലാവധിയുള്ള ഫിക്‌സഡ് ഡിവിഡന്റ് ചിട്ടിയിൽ (ഗ്രൂപ്പ് ഫിനാൻസ് സ്‌കീം) നാലുമാസത്തിന് ശേഷം ആവശ്യക്കാർക്കെല്ലാം ചിട്ടിത്തുക മുൻകൂറായി നൽകും. വൈകി തുക വാങ്ങുന്നവർക്ക് കൂടുതൽ തുക ലഭിക്കും. തിരഞ്ഞെടുത്ത ശാഖകളിലാണ് പദ്ധതി. നടപ്പുവർഷം ഇത്തരത്തിൽ ആയിരം ചിട്ടികൾ ആരംഭിക്കും.

ജനമിത്രം സ്വർണ വായ്പ:

ഒരാൾക്ക് ₹10 ലക്ഷം വരെ

12 തുല്യ മാസത്തവണകളായി അടയ്ക്കാവുന്ന ജനമിത്രം സ്വർണപ്പണയ വായ്‌പയിൽ ഒരാൾക്ക് 10 ലക്ഷം രൂപവരെ ലഭിക്കും. പലിശ 5.7 ശതമാനം. സുവർണ ജൂബിലി ചിട്ടിക്കാലാവധി ജൂൺ 30 വരെയാക്കി. ഇന്റർനെറ്ര്, ഡെബിറ്ര് കാർഡ് എന്നിവ ഉപയോഗിച്ച് ചിട്ടിപ്പണം അടയ്ക്കാം. ലിങ്ക് www.ksfe.comൽ ലഭിക്കും.

പലിശരഹിത വായ്‌പ

₹15,000 വരെ

ഏജന്റുമാർക്കും അപ്രൈസർമാർക്കും 10 മാസക്കാലാവധിയുള്ള 15,000 രൂപവരെയുള്ള പലിശരഹിത വായ്‌പ ഏപ്രിലിൽ നൽകി. പഴയ കുടിശികകൾ തീർപ്പാക്കാൻ അദാലത്തും കെ.എസ്.എഫ്.ഇ നടത്തും. അഞ്ചുവർഷത്തിനുമേൽ പഴക്കമുള്ള കുടിശികകളിൽ പലിശയും പിഴപ്പലിശയും ഒഴിവാക്കും. അഞ്ചുവർഷത്തിന് താഴെയുള്ളവയ്ക്ക് പലിശയിൽ 80 ശതമാനം വരെ ഇളവ് നൽകും. അത്യാഹിത സാഹചര്യത്താൽ തിരിച്ചടവ് മുടങ്ങിയ കേസുകളിൽ മുതലിലും ഇളവ് അനുവദിക്കും.

''മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രവാസി സൗഹൃദം, പ്രവാസി മിത്രം, നിവാസി സൗഹൃദ സ്വർണപ്പണയ വായ്‌പ, വ്യാപാര സമൃദ്ധി വായ്പാ പദ്ധതികളും കെ.എസ്.എഫ്.ഇ നടപ്പാക്കും"",

ഡോ. ടി.എം. തോമസ് ഐസക്,

ധനമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, KSFE, KSFE DEPOSITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360