SignIn
Kerala Kaumudi Online
Friday, 03 July 2026 8.25 AM IST

വിദ്യാഭ്യാസരംഗത്ത് പുത്തൻ ചുവടുമായി കുറ്റൂക്കാരൻ ഗ്രൂപ്പ്

kuttukkaran

കൊച്ചി: ഉന്നത വിദ്യാഭ്യാസരംഗത്ത് നൂതന സാങ്കേതിക വൈവിദ്ധ്യവുമായി കുറ്റൂക്കാരൻ ടെക്‌നിക്കൽ കാമ്പസ്. ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖരായ കുറ്റൂക്കാരൻ ഗ്രൂപ്പിന്റെ എഡ്യൂക്കേഷണൽ ഡിവിഷനാണ് പുത്തൻ ആശയവുമായി എറണാകുളം നോർത്ത് പറവൂരിൽ പ്രവർത്തനം ആരംഭിച്ചത്.

തൊഴിൽ നൈപുണ്യ പരിശീലനത്തിന് മുൻതൂക്കവുമായി പ്രവർത്തിക്കുന്ന ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ എച്ച്.ആർ.ഡിയും കുറ്റൂക്കാരൻ പോളിടെക്‌നിക് കോളേജുമാണ് ഇൻഡസ്‌ട്രി ഇൻസ്‌റ്റിറ്റ്യൂട്ട് ഇന്ററാക്‌ടീവ് സെല്ലിന് (ഐ.ഐ.ഐ.സി)​ തുടക്കമിട്ടത്. ഉദ്ഘാടനം മാരുതി സുസുക്കി എം.ഡിയും സി.ഇ.ഒയുമായ ഹിസാചി തകേയൂചി നിർവഹിച്ചു.

ഹീറോ മോട്ടോകോർപ്പ് ഉൾപ്പെടെയുള്ളവയുമായി സഹകരിച്ച് ആധുനിക ലാബുകൾ കാമ്പസിൽ സ്ഥാപിക്കും. മൂന്ന് വർഷത്തെ ഡി.ടി.ഇ/എസ്.ബി.ടി.ഇ ഡിപ്ളോമ കോഴ്സുകളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നൈപുണ്യ വികസന കോഴ്‌സുകളും കാമ്പസിൽ നൽകുന്നു. ഫോൺ: 93875 80024

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, KUTTUKKARAN, EDUCATIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360