ന്യൂജേഴ്‌സി: ലോകകപ്പ് ഫൈനലിന് അര്‍ജന്റീനയും സ്‌പെയിനും തയ്യാറെടുക്കുമ്പോള്‍ അത്ര ശുഭകരമായ വാര്‍ത്തകളല്ല അര്‍ജന്റീന ആരാധകരെ തേടിയെത്തുന്നത്. കലാശപ്പോര് നിയന്ത്രിക്കുക സ്ലൊവേനിയന്‍ റഫറിയായ സ്ലാവ്‌കോ വിന്‍സിച്ച് ആണ്. റഫറിമാരുടെ ഇടപെടല്‍ വലിയ വിവാദവും ആരോപണവുമൊക്കെയായി ഉയരുന്ന പശ്ചാത്തലത്തില്‍ കലാശപ്പോര് നിയന്ത്രിക്കുന്നത് ആരെന്ന ചോദ്യവും പ്രസക്തമാണല്ലോ.
ഇത്തവണ കലാശപ്പോര് നിയന്ത്രിക്കാനുള്ള നിയോഗം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ കണ്ണീരോടെയാണ് സ്ലാവ്‌കോ വിന്‍സിച്ച് പ്രതികരിച്ചത്. ഒഫീഷ്യലിന്റെ കിറ്റ് ഏറ്റുവാങ്ങിയതും നിറകണ്ണുകളോടെ. ഇനി ഈ റഫറിയും അര്‍ജന്റീനയും തമ്മിലുള്ള ബന്ധത്തിലേക്ക് വന്നാല്‍, ആരാധകര്‍ ഒരിക്കലും ആഗ്രഹിക്കാത്തതും സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്തതുമായ കാര്യം സംഭവിച്ചപ്പോള്‍ കളി നിയന്ത്രിച്ചിരുന്നത് വിന്‍സിച്ച് ആണ് എന്നതാണ്.
നാല് വര്‍ഷങ്ങല്‍ പിന്നോട്ട് പോകണം. കൃത്യമായി പറഞ്ഞാല്‍ 2022 നവംബര്‍ 22ാം തീയതി. കപ്പുയര്‍ത്താന്‍ സാദ്ധ്യത കല്‍പ്പിക്കപ്പെട്ടവരുടെ സംഘവുമായി ഖത്തര്‍ ലോകകപ്പിന് എത്തിയ അര്‍ജന്റീനയുടെ ആദ്യ ഗ്രൂപ്പ് മത്സരം. ലുസൈല്‍ സ്റ്റേഡിയത്തില്‍ എതിരാളികളായി സൗദി അറേബ്യ. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം 2-1ന് അര്‍ജന്റീന തോല്‍വി വഴങ്ങി. ഫുട്‌ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയെന്ന വിശേഷണം പേറുന്ന ഈ മത്സരം നിയന്ത്രിച്ചത് സ്ലാവ്‌കോ വിന്‍സിച്ച് ആയിരുന്നു.
മത്സരത്തില്‍ സൗദി അറേബ്യ താരങ്ങള്‍ക്ക് ആറ് മഞ്ഞ കാര്‍ഡുകളും അര്‍ജന്റീനയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റിയും അനുവദിച്ചുവെങ്കിലും മത്സരം മെസിപ്പട കൈവിട്ടു. 1-0ന് ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന അര്‍ജന്റീനയെ ഞെട്ടിക്കുന്നതായിരുന്നു രണ്ടാം പകുതിയില്‍ സൗദിയുടെ പ്രകടനം. എന്നാല്‍ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും പിന്നീട് അതേ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 18ന് ശക്തരായ ഫ്രാന്‍സിനെ വീഴ്ത്തി അര്‍ജന്റീന കിരീടമണിഞ്ഞു എന്നത് ചരിത്രം.
slavkov vincic and argentinas only defeat happened
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |