SignIn
Kerala Kaumudi Online
Monday, 20 July 2026 6.09 PM IST

ഡി പോളും ഗോണ്‍സാലസും ആദ്യ ഇലവനില്‍, മൂന്ന് മാറ്റങ്ങളുമായി അര്‍ജന്റീന; സെമി ലൈനപ്പ് നിലനിര്‍ത്തി സ്‌പെയിന്‍

spain-vs-argentina

ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി: സ്‌പെയിന്‍ - അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് സ്റ്റാര്‍ട്ടിംഗ് ഇലവനുകള്‍ പ്രഖ്യാപിച്ച് ടീമുകള്‍. സെമിയില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. പരേഡസ്, നൗഹല്‍ മൊളീന എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ ഇടമില്ല. റോഡ്രിഗോ ഡി പോള്‍, നിക്കോ ഗോണ്‍സാലസും ടീമില്‍ ഇടം നേടി. പ്രതിരോധ നിര താരം ഗബ്രിയേല്‍ മോണ്ഡിയാലും ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, സെമിയില്‍ ഫ്രാന്‍സിനെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് സ്‌പെയിന്‍ ഫൈനലിലും കളത്തിലിറക്കിയിരിക്കുന്നത്.

തോല്‍വി അറിയാതെയാണ് രണ്ട് ടീമുകളും ഫൈനലിന് യോഗ്യത നേടിയത്. സ്‌പെയിന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കാബോ വെര്‍ദയോട് സമനില വഴങ്ങിയത് മാത്രമാണ് ജയം ലഭിക്കാത്ത ഒരേയൊരു സാഹചര്യം. എന്നാല്‍ ശക്തമായ പോരാട്ടങ്ങളേ അതിജീവിച്ചാണ് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കലാശപ്പോരിനെത്തിയത്. പിന്നിലാവുകയും തോല്‍വി ഉറപ്പിക്കുകയും ചെയ്ത മത്സരങ്ങളില്‍ പോലും അവിശ്വസനീയമായ തിരിച്ചുവരവാണ് മെസ്സിയും സംഘവും നടത്തിയത്.

ഫൈനലിലേക്കുള്ള വഴി

1. അര്‍ജന്റീന ഗ്രൂപ്പ് ഘട്ടം,

അല്‍ജീരിയ 3-0
ഓസ്ട്രിയ 2-0
ജോര്‍ദാന്‍ 3-1

റൗണ്ട് ഓഫ് 32 - കാബോ വെര്‍ദെ 3-2 (എക്‌സ്ട്രാ ടൈം)
പ്രീ ക്വാര്‍ട്ടര്‍ - ഈജിപ്റ്റ് 3-2
ക്വാര്‍ട്ടര്‍ - സ്വിറ്റ്‌സര്‍ലാന്‍ഡ് 3-1 (എക്‌സ്ട്രാ ടൈം)
സെമി ഫൈനല്‍ - ഇംഗ്ലണ്ട് 2-1


2. സ്‌പെയിന്‍ ഗ്രൂപ്പ് ഘട്ടം

കാബോ വെര്‍ദെ 0-0
സൗദി അറേബ്യ 4-0
യുറുഗ്വായ് 1-0

റൗണ്ട് ഓഫ് 32 - ഓസ്ട്രിയ 3-0
പ്രീ ക്വാര്‍ട്ടര്‍- പോര്‍ച്ചുഗല്‍ 1-0
ക്വാര്‍ട്ടര്‍ - ബെല്‍ജിയം 2-1
സെമി ഫൈനല്‍ ഫ്രാന്‍സ് 2-0

English Summary

world cup final starting eleven spain vs argentina

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARGENTINA, SPAIN, WORLD CUP FINAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360