SignIn
Kerala Kaumudi Online
Sunday, 28 June 2026 7.50 PM IST

സൗദിയിൽ ഹെലികോപ്ടർ തകർന്ന് അപകടം, 14 പേർ കൊല്ലപ്പെട്ടു

READ ENGLISH VERSION
aramco-

റിയാദ് : സൗദി അറേബ്യയിൽ ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ 14 പേർ കൊല്ലപ്പെട്ടു. സൗദിയിലെ റാസ് തനുരയിൽ ഞായറാഴ്ചയാണ് അപകടം. സൗദി എണ്ണ ഭിമൻമാരായ അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർ എല്ലാം സൗദി പൗരൻമാരാണ് എന്നാണ് വിവരം. അപകടത്തിന്റെ കാരണം അറിവായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഹോർമുസ് കടലിടുക്കിന്റെ കിഴക്കുപടിഞ്ഞാറൻ തീരത്താണ് റാസ് താനുര സ്ഥിതി ചെയ്യുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നാലുമാസത്തോളം പ്രവർത്തനം നിറുത്തി വച്ചിരുന്ന റാസ് തനുര ടെർമിനലിൽ വെള്ളിയാഴ്ചയാണ് അരാംകോ ക്രൂഡോയിൽ കയറ്റുമതി പുനരാരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, SAUDI ARABIA, SAUDI HELICOPTER CRASH, ARAMCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360