SignIn
Kerala Kaumudi Online
Sunday, 13 September 2026 4.35 PM IST

മലയാളി പ്രവാസികളെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് മോഷണം; കവർച്ചാ സംഘത്തിൽ പാക് സ്വദേശികളും

READ ENGLISH VERSION

riyadh
റിയാദ്

റിയാദ്: മലയാളി പ്രവാസികളെ ആക്രമിച്ച് പത്ത് ലക്ഷത്തോളം റിയാൽ (ഏകദേശം രണ്ട് കോടിയിലധികം രൂപ) കവർന്നു. റിയാദിലെ നസീമിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവാസികളെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതിനുശേഷമായിരുന്നു മോഷണം നടന്നത്. പരിക്കേറ്റവരിൽ ചിലർ നാട്ടിലേയ്ക്ക് മടങ്ങി.

സിഗരറ്റ് മൊത്ത വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പട്ടാമ്പി സ്വദേശി ഇസ്‌മായിൽ, ചങ്ങരംകുളം സ്വദേശി മുസ്‌തഫ, കണ്ണൂർ സ്വദേശികളായ അസ്‌ലം, അനീഷ്, ശിബിൽ, അബ്ദുൾ വഹാബ്, മുസ്‌തഫ ബ്ളാത്തൂർ, ഷംസീർ, ഹാരിസ് എന്നിവർക്കാണ് മർദ്ദനമേറ്റത്.

ഇന്നലെ പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. പാകിസ്ഥാൻ, അറബ് വംശജരടങ്ങുന്ന പതിനഞ്ചംഗ സംഘം വ്യാപാരികൾ താമസിക്കുന്ന ഫ്ളാറ്റിലേയ്ക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. തുടർന്ന് മുറിയിലുണ്ടായിരുന്നവരെ കത്തി, കമ്പിപ്പാര എന്നിവ ഉപയോഗിച്ച് ആക്രമിച്ചു. തുടർന്ന് ഫ്ളാറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് ആറുലക്ഷം റിയാൽ വിലമതിക്കുന്ന സിഗരറ്റുകളും മൂന്ന് ലക്ഷം റിയാലും കവർന്നു. ഇതേ ഫ്ളാറ്റിലെ താമസക്കാരനായ കണ്ണൂർ സ്വദേശി ഷിഹാബിന്റെ 40,000 റിയാലും ലാപ്‌ടോപ്പും മൊബൈൽ ഫോണും സംഘം മോഷ്ടിച്ചു.

ഫ്ളാറ്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ടൊയോട്ട ഹെയ്‌സും കൊറോള കാറും സംഘം കടത്തിക്കൊണ്ട് പോയെങ്കിലും ജിപിഎസിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി. മർദ്ദനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷംസീറും ഹാരിസും നാട്ടിലേയ്ക്ക് തിരിച്ചു. സംഭവത്തിൽ ചിലർ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം.

English Summary

A 15-member gang attacked sleeping Malayali expatriates in Riyadh's Naseem, brutally assaulting them and robbing approximately 1 million Saudi Riyals in cash and cigarettes. The victims, employees of a wholesale business, sustained injuries, with some returning home. Police recovered two stolen vehicles using GPS, and some suspects are reportedly in custody following the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIYADH, RIYADH MALAYALI ROBBED, EXPATS, PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360