
ന്യൂഡൽഹി: സുപ്രീംകോടതി വളപ്പിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ വേണമെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ. ചാർജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്‌ത അടക്കം ചൂണ്ടിക്കാട്ടിയ പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് നരസിംഹ ഉൾപ്പെട്ട രണ്ടംഗ ബെഞ്ച്. സുപ്രീംകോടതി വളപ്പിൽ ചാർജിംഗ് സ്റ്റേഷൻ വരുന്നത് ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങാനുള്ള താത്പര്യം കൂടുതൽ ആൾക്കാരിലുണ്ടാക്കും. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് മലിനീകരണ പ്രശ്‌നത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |