ദുബായ്: കുടുംബവുമൊത്ത് യുഎഇയിൽ താമസിക്കുന്ന ധാരാളം പ്രവാസികളുണ്ട്. യുഎഇയിലെ സ്‌കൂൾ അദ്ധ്യയന വർഷം അവസാനിക്കാനിരിക്കെ, ശൈത്യകാല അവധിയെക്കുറിച്ചുള്ള പ്ലാനിംഗിലാണ് രക്ഷിതാക്കൾ. 2026 -27 അദ്ധ്യയന വർഷത്തിൽ യുഎഇയിലെ വിദ്യാർത്ഥികൾക്ക് മൂന്നാഴ്‌ചത്തെ അവധിയാണ് ലഭിക്കുന്നത്. ശേഷം ജനുവരിയിലാകും ക്ലാസുകൾ പുനഃരാരംഭിക്കുക. നാട്ടിലേക്കോ യാത്രകൾ പോകാനോ ഉള്ള സുവർണാവസരമായാണ് പ്രവാസികൾ ഈ അവധിയെ കാണുന്നത്.
2026 ഡിസംബർ 11 വെള്ളിയാഴ്‌ചയാണ് ശൈത്യകാല അവധി ആരംഭിക്കുന്നത്. 2027 ജനുവരി നാല് തിങ്കളാഴ്‌ചയാണ് രണ്ടാം അദ്ധ്യയന കാലയളവിനായി വിദ്യാർത്ഥികൾ ക്ലാസിലേക്ക് തിരിച്ചെത്തേണ്ടത്. 'നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി' ആണ് ദുബായിലെ സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുന്നത്. ഇവരാണ് സ്‌കൂളുകൾക്കുള്ള അദ്ധ്യയന കലണ്ടറും മാനദണ്ഡങ്ങളും പുറത്തിറക്കുന്നത്.
സെപ്‌തംബറിൽ അദ്ധ്യയന വർഷം ആരംഭിച്ച സ്‌കൂളുകളിൽ 2026 ഡിസംബർ 14 മുതൽ 2027 ജനുവരി മൂന്ന് വരെയാണ് ശൈത്യകാല അവധി. നാലിന് ക്ലാസുകൾ പുനഃരാരംഭിക്കും. എന്നിരുന്നാലും രക്ഷിതാക്കൾ സ്‌കൂളുകളുടെ അദ്ധ്യയന കലണ്ടർ പരിശോധിക്കേണ്ടതാണ്. ഏപ്രിലിൽ അദ്ധ്യയന വർഷം ആരംഭിക്കുന്ന സ്‌കൂളുകളിലാണ് കുട്ടികൾ പഠിക്കുന്നതെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. ഷാർജയിലെ സ്വകാര്യ സ്‌കൂളുകളിലും ഇതേ രീതിയിൽ തന്നെയാണ് അവധി.
അവധിക്കാലം ആഘോഷിക്കുന്നതിനായി നാട്ടിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ യാത്രകൾ പ്ലാൻ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ കുട്ടികളുടെ സ്‌കൂളിന്റെ അക്കാഡമിക് കലണ്ടർ നിർബന്ധമായും പരിശോധിക്കുക.
UAE students will get a three-week winter vacation during the 2026-27 academic year. Holidays begin on December 11 or 14, 2026, depending on the school calendar, with classes resuming on January 4, 2027. Parents are advised to check their children's school schedules before planning trips.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |